Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

750 കോടിയുടെ അഗ്രി ഷ്യുർ ഫണ്ടുമായി കൃഷിവകുപ്പും നബാർഡും

മുംബൈ‌‌: കാർഷിക, കർഷകക്ഷേമ വകുപ്പ് നബാർഡുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾക്കും ഗ്രാമീണസംരംഭങ്ങള്‍ക്കും വേണ്ടി 750 കോടി രൂപയുടെ ‘അഗ്രി ഷ്യുർ’ അഗ്രി ഫണ്ട് പ്രഖ്യാപിച്ചു.

മുംബൈയിൽ സംഘടിപ്പിച്ച പ്രീ ലോഞ്ച് സ്റ്റേക്ക്‌ഹോൾഡർ മീറ്റിലാണ് ഫണ്ട് പ്രഖ്യാപിച്ചത്. പദ്ധതി അടുത്ത മാസത്തോടെ പ്രാബല്യത്തിലാകും.

നബാർഡിൽനിന്നും കൃഷി മന്ത്രാലയത്തിൽനിന്നും 250 കോടി രൂപ വീതവും മറ്റു സ്ഥാപനങ്ങളിൽനിന്ന് 250 കോടി രൂപയുമായി 750 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ നബാർഡിന്‍റെ അനുബന്ധ സ്ഥാപനമായ നാബ് വെഞ്ചേഴ്സ് ആണ് ഫണ്ട് കൈകാര്യം ചെയ്യുക.

ചടങ്ങിൽ കൃഷി-കർഷക ക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറി അജീത് കുമാർ സാഹു, നബാർഡ് ചെയർമാൻ കെ.വി. ഷാജി, നബാർഡ് ഡിഎംഡി ഗോവർദ്ധൻ സിംഗ് റാവത്ത്, നബാർഡ് ഡിഎംഡി ഡോ. അജയ് കുമാർ സൂദ് എന്നിവർ പങ്കെടുത്തു.

കൃഷിയിലും അനുബന്ധ മേഖലകളിലും നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

പദ്ധതിപ്രകാരം 85 സ്റ്റാർട്ടപ്പുകൾക്ക് 25 കോടി വീതം നൽകും.

X
Top