
മുംബൈ: ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി 6 മില്യൺ ഡോളറിലധികം സമാഹരിച്ചതായി അഗ്രിടെക് സ്റ്റാർട്ടപ്പായ ഗ്രോ ഇൻഡിഗോ ഒരു മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു. ഇൻഡിഗോ എജി, മഹികോ, എച്ച്എൻഐകൾ എന്നിവർ ഉൾപ്പെടെയുള്ള ആഗോളതലത്തിലെ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
ഇന്ത്യയിലെ ചെറുകിട കർഷകർക്ക് ഒരു വിളയായി കാർഷിക കാർബൺ എന്ന ആശയം ഗ്രോ ഇൻഡിഗോ രൂപപ്പെടുത്തിയിട്ടുണ്ട്. 2021-ൽ ആരംഭിച്ച കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3.5 ദശലക്ഷം ഏക്കർ ഭൂമി കൃഷിക്കായി വേർതിരിക്കാൻ പദ്ധതിയിടുന്നു.
കാർഷിക ഇടപെടലുകളിലൂടെ കാലാവസ്ഥാ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരായ 200 അഗ്രോണമിസ്റ്റുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ, എഞ്ചിനീയർമാർ, സെയിൽസ് ടീം, ഗവേഷകർ എന്നിവരടങ്ങുന്ന ഒരു സംഘം തങ്ങൾക്കുള്ളതായി കമ്പനി അവകാശപ്പെടുന്നു.
കൂടാതെ ഉപയോഗപ്രദമായ സൂക്ഷ്മാണുക്കളുടെ ഒരു ലൈബ്രറി നിർമ്മിക്കാൻ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുംബൈ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഇത് കർഷകരെ അവരുടെ കെമിക്കൽ ഇൻപുട്ടുകൾ കുറയ്ക്കാനും കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.