രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

139 കോടി രൂപയുടെ ഓർഡറുകൾ നേടി അലുവാലിയ കോൺട്രാക്ട്സ്

മുംബൈ: റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി ഒന്നിലധികം ഓർഡറുകൾ നേടിയതായി അറിയിച്ച് പ്രമുഖ നിർമ്മാണ കമ്പനിയായ അഹ്‌ലുവാലിയ കോൺട്രാക്ട്‌സ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനിക്ക് ലഭിച്ച ആദ്യത്തെ ഓർഡർ മുംബൈയിലെ വസായ് (ഈസ്റ്റ്) സുരക്ഷാ സ്മാർട്ട് സിറ്റിയിൽ (എംഎച്ച്) 12 റെസിഡൻഷ്യൽ ബിൽഡിംഗുകളുടെ നിർമ്മാണത്തിനുള്ളതാണ്, ഈ പദ്ധതിയുടെ ഓർഡർ മൂല്യം 86.00 കോടി രൂപയാണ്. ഇതിന് പുറമെ മുംബൈയിലെ വസായ് (എംഎച്ച്) സുരക്ഷ സ്മാർട്ട് സിറ്റിയിൽ 1 റസിഡൻഷ്യൽ ടവർ കെട്ടിടത്തിന്റെ നിർമ്മാണത്തിനുള്ള 53.33 കോടിയുടെ ഓർഡർ ലഭിച്ചതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

40 വർഷത്തിലേറെയായി നിർമ്മാണ വ്യവസായത്തിൽ സാന്നിധ്യമുള്ള രാജ്യത്തെ മുൻനിര സിവിൽ കോൺട്രാക്‌ടർമാരിൽ ഒരാളാണ് അലുവാലിയ കോൺട്രാക്ട്‌സ് (ഇന്ത്യ) ലിമിറ്റഡ്. കമ്പനി നൽകുന്ന നിർമ്മാണ സേവനങ്ങളിൽ ഘടനകളുടെ നിർമ്മാണവും അനുബന്ധ സേവനങ്ങളും ഉൾപ്പെടുന്നു, അതിൽ മനുഷ്യശക്തി, ഉപകരണങ്ങൾ, നിബന്ധനകൾ, പ്ലാനുകൾ, സബ് കോൺട്രാക്ടർമാരുടെ നിയമനം എന്നിവ ഉൾപ്പെടുന്നു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 4.47 ശതമാനത്തിന്റെ നേട്ടത്തിൽ 453.30 രൂപയിലെത്തി.

X
Top