
ന്യൂഡല്‍ഹി:ലോകമെമ്പാടും ചര്‍ച്ചാ വിഷയമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ദ്രുതഗതിയിലുള്ള വളര്‍ച്ചയോടൊപ്പം ഗവേഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്നുവരുന്നു. നിര്‍മ്മിത ബുദ്ധി ഉയര്‍ത്തുന്ന ഭീതികളില്‍ പ്രധാനം അത് മനുഷ്യരെപ്പോലെ ശക്തമാകും എന്നതാണ്.
ഭയം അസ്ഥാനത്തല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒ ഡെമിസ് ഹസ്സാബി. മനുഷ്യന് സമാനമായ വിജ്ഞാനം നേടാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാകും. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് അനുവദിച്ച അഭിമുഖത്തില്‍ ഹസ്സാബി പറഞ്ഞു.
കുറഞ്ഞ ദിനങ്ങളിലെ വലിയ മുന്നേറ്റം അവിശ്വസനീയമാണെന്ന് പറഞ്ഞ ഹസ്സാബി വേഗത ഇനിയും വര്‍ദ്ധിക്കുമെന്നും അറിയിച്ചു.സാധ്യകള്‍ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കുറച്ച് വര്‍ഷങ്ങളില്‍ സമവായം കണ്ടെത്തുകയാണ് ലക്ഷ്യം. മാനവരാശിയുടെ നേട്ടത്തിന് എഐയെ ഉപയോഗപ്പെടുത്തണം.
ഗൂഗിള്‍ റിസര്‍ച്ചില്‍ നിന്നുള്ള ഡീപ് മൈന്‍ഡും ബ്രെയിന്‍ ടീമും ഗൂഗിള്‍ ഡീപ് മൈന്‍ഡ് ആയി ഏപ്രിലില്‍ രൂപാന്തരപ്പെട്ടിരുന്നു.