ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നതായി എയര്‍ കാനഡ പ്രഖ്യാപിച്ചു.
അതോടൊപ്പം കാല്‍ഗറിയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂ വഴി ഡല്‍ഹിയിലേക്കുള്ള പുതിയ സീസണല്‍ ഫ്‌ളൈറ്റും പ്രഖ്യാപിച്ചു.
ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് എയര്‍ കാനഡ പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് 25 പ്രതിവാര ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തും.
ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പ്രതിവാര 11 വിമാനങ്ങളും മോണ്‍ട്രിയലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രതിദിന വിമാനങ്ങളും വെസ്റ്റേണ്‍ കാനഡയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂ വഴി ഡല്‍ഹിയിലേക്കുള്ള പ്രതിദിന വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് എയര്‍ കാനഡ അറിയിച്ചു.
പുതിയ സര്‍വീസുകള്‍ കൂടി വരുന്നതോടെ ശൈത്യകാല ഷെഡ്യൂളില്‍ 40 ശതമാനം അധിക സീറ്റ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുമെന്ന് എയര്‍ലൈന്‍ പറഞ്ഞു.
ഇന്ത്യയിലെ എയര്‍ലൈനുകളുടെ ശൈത്യകാല ഷെഡ്യൂള്‍ ഒക്ടോബര്‍ അവസാനം മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം വരെ നീളും.
ടൊറന്റോ-മുംബൈ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റ് ബോയിംഗ് 777-200 എല്‍ആര്‍ വിമാനത്തിലും കാല്‍ഗറി-ലണ്ടന്‍, ഹീത്രൂ-ഡല്‍ഹി സര്‍വീസ് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലുമായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍ കാനഡ അറിയിച്ചു.
കാനഡയില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും പുതിയ സര്‍വീസുകള്‍.