Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടത്തിന് എയർ ഇന്ത്യ

തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ സഹായത്തോടെ ചരക്കുനീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ. വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐബിഎസുമായി കരാറായി.

എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാൻ ഐബിഎസിന്റെ ‘ഐ–കാർഗോ സൊല്യൂഷൻ’ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക.

നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്‌ഫോമിൽ എൻഡ് ടു എൻഡ് കാർഗോ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ കാർഗോ-ബിസിനസ് രംഗത്തു വലിയ മുന്നേറ്റമാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ,ഫ്ലീറ്റ്,കാർഗോ ഓപ്പറേഷൻസ് തുടങ്ങിവയിലാണു പുതിയ ഡിജിറ്റലൈസേഷൻ. 9 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.

2030ഓടെ പ്രതിവർഷം 10 ദശലക്ഷം ടൺ എയർ കാർഗോ കൈകാര്യം ചെയ്യുകയെന്നതാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ ചീഫ് കമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫിസർ നിപുൺ അഗർവാൾ പറഞ്ഞു.

X
Top