കൊച്ചി: ലോകോത്തര സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കാനായി അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി പൂർത്തിയാക്കി.
വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള സുപ്രധാന ഘടകമാണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ. സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് ഈ സുരക്ഷാ പരിശോധനയുടെ ലക്ഷ്യം.
മാനേജ്മെന്റ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഓപ്പറേഷണൽ കൺട്രോൾ, ഫ്ലൈറ്റ് ഡിസ്പാച്ച്, എയർക്രാഫ്റ്റ് എഞ്ചിനീയറിംഗും മെയിന്റനൻസും, ക്യാബിൻ ഓപ്പറേഷൻസ്, എയർക്രാഫ്റ്റ് ഗ്രൗണ്ട് ഹാൻഡിലിംഗ്, തുടങ്ങിയ പ്രധാന മേഖലകളിലെ മികവ് പരിഗണിച്ചാണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ നൽകുന്നത്.
സുരക്ഷ, പ്രവർത്തന മികവ് തുടങ്ങിയവ മുൻനിർത്തിയുള്ളതാണ് അംഗീകാരം. അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ എന്ന കർശനമായ ഈ വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കുന്നത് എല്ലാ പ്രവർത്തനങ്ങളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കാൻ ആയത് എയർ ഇന്ത്യയുടെ സുരക്ഷിതത്വം ഉറപ്പു നൽകുന്നു.
ലോകമെമ്പാടുമുള്ള എയർലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട (ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) ആണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് നടത്തുന്നത്.