ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മുന്നറിയിപ്പില്ലാതെ സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ‍ എക്സ്‌പ്രസ്

ന്യൂഡൽഹി: ആയിരക്കണക്കിനു യാത്രക്കാരെ പ്രയാസത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടു.

അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ക്യാബിൻ ക്രൂ അംഗത്തിനു നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നു എന്നാണ് ഡൽഹി റീജിയണൽ ലേബർ കമ്മിഷണറുടെ വിമർശനം.

ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി. അനുരഞ്ജന ചർച്ചകൾക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.

ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനമുള്ളത്.

X
Top