Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്(air india express) ‘ഫ്ളാഷ് സെയിൽ’(flash sale) ആരംഭിച്ചു.

2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക.

മറ്റ് ബുക്കിങ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1,088 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

ഓണക്കാലത്ത് മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി-െബംഗളൂരു, െബംഗളൂരു-ചെന്നൈ മുതൽ ഡൽഹി-ഗ്വാളിയർ, ഗുവാഹാട്ടി-അഗർത്തല തുടങ്ങി നിരവധി റൂട്ടുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നുകിലോ അധിക കാബിൻ ബാഗേജ് നേരത്തേ ബുക്ക് ചെയ്താൽ സൗജന്യമായി ലഭിക്കും.

കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1,300 രൂപയുമാണ് ഈടാക്കുക.

X
Top