2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒറ്റദിവസം ആറ്‌ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചു.
തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്‌പൂര്‍ റൂട്ടുകളിലാണ്‌ പുതിയ സര്‍വിസുകള്‍.

തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വിസുകളുടെ എണ്ണം രണ്ടില്‍ നിന്ന് ഒമ്പതായും വര്‍ധിപ്പിച്ചു.

ദിവസവും വൈകീട്ട്‌ 6.50ന്‌ ചെന്നൈയില്‍നിന്ന് പുറപ്പെട്ട്‌ 8.20ന്‌ തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന്‌ പുറപ്പെട്ട്‌ 10.20ന്‌ ചെന്നൈയിലും എത്തുന്ന തരത്തിലാണ്‌ സര്‍വിസ്‌ ക്രമീകരിച്ചിട്ടുള്ളത്‌.

ആഴ്ചതോറും ആകെ 73 വിമാന സർവിസുകളാണ് തിരുവനന്തപുരത്തുനിന്ന് എയർഇന്ത്യ എക്സ്പ്രസിനുള്ളത്.

ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വിസുകളും 23 വണ്‍സ്റ്റോപ്‌ സർവിസുകളും ഉൾപ്പെടെയാണിത്.

X
Top