
കൊച്ചി: രാജ്യത്തെ വിമാനയാത്രയില്‍ ഇന്റർനെറ്റ് ലഭ്യമാക്കാൻ വൈഫൈ സേവനം നല്‍കുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട എയർബസ് എ350, ബോയിങ് 787-9, തിരഞ്ഞെടുത്ത എയർബസ് എ 321നിയോ എയർക്രാഫ്റ്റ് എന്നിവയിലാണ് വിമാനത്തിനകത്തെ വൈഫൈ സൗകര്യം നല്‍കുന്നത്.
10000 അടിക്ക് മേല്‍ പ്രവർത്തിക്കുന്ന ഈ സേവനം ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവർത്തിക്കുന്ന നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ലഭ്യമാകും.
സൗജന്യമായി ലഭിക്കുന്ന വൈഫൈ സേവനം വിമാനയാത്ര ഉല്ലാസപ്രദമാക്കുന്നതിനൊപ്പം ബിസിനസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ചീഫ് കസ്റ്റമർ എക്‌സ്പീരിയൻസ് ഓഫീസർ രാജേഷ് ഡോഗ്ര പറയുന്നു.
സാറ്റലൈറ്റ് കണക്ടിവിറ്റി, ബാൻഡ്‌വിഡ്ത്ത് ഉപയോഗം, ഫ്‌ളൈറ്റ് റൂട്ടുകള്‍, സർക്കാർ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിവിധ സാങ്കേതിക ഘടകങ്ങളെ ആശ്രയിച്ചിരിക്കും കണക്ടിവിറ്റി അനുഭവം.
ഘട്ടംഘട്ടമായി തങ്ങളുടെ മുഴുവൻ വിമാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.