Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

100 എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡർ നല്‍കി എയർ ഇന്ത്യ

ന്യൂഡല്‍ഹി: പുതിയ നൂറ് എയർബസ് വിമാനങ്ങള്‍ക്ക് കൂടി ഓർഡർ നല്‍കി എയർ ഇന്ത്യ. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയർ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വർഷം എയർ ഇന്ത്യ ഓർഡർ ചെയ്ത 470 എയർബസ്, ബോയിങ് വിമാനങ്ങള്‍ക്ക് പുറമെയാണ് വീണ്ടും നൂറ് വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. 40 എ350 വിമാനങ്ങളും എ320 കുടുംബത്തില്‍ പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ 250 എയർബസ് വിമാനങ്ങളാണ് അന്ന് എയർ ഇന്ത്യ ഓർഡർ ചെയ്തത്.

പുതിയ ഓർഡർ കൂടെ ചേർക്കുന്നതോടെ എയർ ഇന്ത്യ ഓർഡർ ചെയ്ത ആകെ എയർബസ് വിമാനങ്ങളുടെ എണ്ണം 350 ആയി. ഇതില്‍ ആറ് എ350 വിമാനങ്ങളാണ് ഇതുവരെ എയർ ഇന്ത്യയ്ക്ക് ലഭിച്ചത്.

ബോയിങ്ങിന്റെ 220 വൈഡ് ബോഡി, നാരോ ബോഡി വിമാനങ്ങളും കഴിഞ്ഞവർഷം എയർ ഇന്ത്യ ഓർഡർ ചെയ്തിരുന്നു. ഇതില്‍ 185 വിമാനങ്ങള്‍ കൂടിയാണ് ഇനി കിട്ടാനുള്ളത്.

റോള്‍സ് റോയ്സ് എക്സ്.ഡബ്ല്യു.ബി. എഞ്ചിനുകള്‍ കരുത്തേകുന്ന എയർബസ് എ350 വിമാനം ഉപയോഗിച്ച്‌ സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് എയർ ഇന്ത്യ.

സുഖകരമായ ദീർഘദൂര-അന്താരാഷ്ട്ര യാത്രകള്‍ പ്രദാനം ചെയ്യാൻ എ350 വിമാനങ്ങള്‍ക്ക് കഴിയും. എ320 കുടുംബത്തിലെ വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര സർവീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്.

X
Top