ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിനായി തയ്യാറെടുത്ത് എയർ ഇന്ത്യ

മുംബൈ: 300 നാരോബോഡി ജെറ്റുകൾക്ക് ഓർഡർ നൽകുന്ന കാര്യം എയർ ഇന്ത്യ ലിമിറ്റഡ് പരിഗണിക്കുന്നതയാണ് റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ അതിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറിനായി തയ്യാറെടുക്കുന്നത്. കാരിയർ എയർബസ് SE-യുടെ A320neo ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്പനിയുടെ 737 മാക്സ് മോഡലുകളോ അല്ലെങ്കിൽ ഇവ രണ്ടും കൂടി ചേർന്നോ ഓർഡർ ചെയ്തേക്കാമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. 737 Max-10 ജെറ്റുകൾക്കുള്ള ഒരു ഇടപാടിന് 40.5 ബില്യൺ ഡോളറിന്റ വിലവരും.

ഇന്ത്യയിൽ നിന്ന് ഇത്തരമൊരു ഓർഡർ നേടുന്നത് ബോയിംഗിന് ഒരു വലിയ നേട്ടമായിരിക്കും. ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് നടത്തുന്ന ഇൻഡിഗോ, യൂറോപ്യൻ നിർമ്മാതാക്കളുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള നാരോബോഡികളുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവാണ്. അതേസമയം, തങ്ങളുടെ 4 വിമാന കമ്പനികൾക്കുമായി മൊത്തം 700-ലധികം വിമാനത്തിന്റെ ഓർഡറുകൾ നൽകാനാണ് എയർലൈൻ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ 700 വിമാനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും വർഷങ്ങൾ വേണ്ടിവരും. ഈ വാർത്തകളോട് പ്രതികരിക്കാൻ എയർ ഇന്ത്യയുടെയും ബോയിംഗിന്റെയും പ്രതിനിധികൾ തയ്യാറായില്ല.

നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന സ്വകാര്യവൽക്കരണത്തിലാണ് ടാറ്റ ഈ വർഷം ആദ്യം എയർലൈനിനെ വാങ്ങിയത്. ഇതോടെ ടാറ്റ ഗ്രൂപ്പിന് നിലവിൽ നാല് എയർലൈൻ ബ്രാൻഡുകളുണ്ട്, ഇതിലൂടെ തങ്ങളുടെ വ്യോമയാന ബിസിനസുകൾ ഏകീകരിക്കാൻ പദ്ധതിയിടുകയാണ് ഗ്രൂപ്പ്. പുതിയ വിമാനങ്ങൾക്കുള്ള ഓർഡർ പ്രത്യേകിച്ച് ദീർഘകാല അറ്റകുറ്റപ്പണികൾക്ക് അനുകൂലമായ നിബന്ധനകളോടെയുള്ളത് ചെലവ് കുറയ്ക്കാനും വളരെ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന എതിരാളികളുമായി മികച്ച രീതിയിൽ മത്സരിക്കാനും എയർലൈനിനെ സഹായിക്കും.

X
Top