Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എയർ ഇന്ത്യ 250 വിമാനങ്ങളുടെ എയർബസ് ഓർഡർ പുനഃക്രമീകരിച്ചു

മുംബൈ : എയർബസുമായി 250 വിമാനങ്ങൾക്ക് ഓർഡർ നൽകിയ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഓർഡർ പുനഃക്രമീകരിച്ചു,

എയർബസുമായുള്ള 250 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമായി, 140 A320neo, 70 A321neo എന്നിവ ഉൾപ്പെടുന്ന 210 നാരോബോഡി A320 ഫാമിലി പ്ലെയിനുകളും, ആറ് A350-900, 34 A3050-ഉം അടങ്ങുന്ന ശേഷിക്കുന്ന 40 വൈഡ്ബോഡി A350 വിമാനങ്ങൾ എയർലൈൻ ഏറ്റെടുക്കേണ്ടതായിരുന്നു.

ഇപ്പോൾ 140 A321neo, എഴുപത് A320neo എന്നിവ ഏറ്റെടുക്കും, അതേസമയം നാൽപത് A350 വിമാനങ്ങളുടെ ഓർഡറും പുനഃക്രമീകരിച്ചു.

ആറ് A350-900, 34 A350-1000 വിമാനങ്ങളുടെ നേരത്തെയുള്ള ഓർഡർ വർധിപ്പിച്ച് , എയർ ഇന്ത്യ ഇരുപത് A350-900, ഇരുപത് A350-1000 എന്നിങ്ങനെ മാറ്റി.

” ബിസിനസ് ആവശ്യകതകളും അവസരങ്ങളും അടിസ്ഥാനമാക്കി ഓർഡർബുക്ക് പതിവായി അവലോകനം ചെയ്യുന്നു,എയർ ഇന്ത്യ വക്താവ് പറഞ്ഞു

2022 ജനുവരിയിൽ നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.

X
Top