പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ

കൊച്ചി: വിമാനങ്ങളില്‍ ഇനി മുതല്‍ ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും.

ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്പില്ല. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മുസ്ലീം മീല്‍’ വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാല്‍ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മുസ്ലീം യാത്രക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങള്‍ മാത്രമേ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി മുതല്‍ ‘മുസ്ലീം മീല്‍’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്‌പെഷ്യല്‍ ഫുഡ് (എസ്പിഎംഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

എല്ലായ്പ്പോഴും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഭക്ഷണത്തിന് വ്യത്യസ്ത ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഒരു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, വിസ്താരയുമായി ലയിച്ചതോടെ എയര്‍ ഇന്ത്യ കൂടുതല്‍ വളര്‍ന്നിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഭക്ഷണ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

X
Top