Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

1000ത്തിലധികം പൈലറ്റുമാരെ തേടി എയർ ഇന്ത്യ

ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. വിപുലീകരത്തിന്റെ ഭാഗമായി ക്യാപ്റ്റൻമാരും പരിശീലകരും ഉൾപ്പെടെയുള്ള 1000-ലധികം പൈലറ്റുമാരെ എയർ ഇന്ത്യ നിയമിക്കും. നിലവിൽ എയർ ഇന്ത്യയിൽ 1,800-ലധികം പൈലറ്റുമാരുണ്ട്.

അതേസമയം, തങ്ങളുടെ ശമ്പള ഘടനയും സേവന വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള എയർലൈനിന്റെ ഏറ്റവും പുതിയ തീരുമാനത്തെക്കുറിച്ച് എയർ ഇന്ത്യയുടെ പൈലറ്റുമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

എയർ ഇന്ത്യ പൈലറ്റുമാരും കമ്പനിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തെ തുടർന്ന് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രത്തൻ ടാറ്റയ്ക്ക് കത്തയച്ചിരുന്നു.

ഏഴു പതിറ്റാണ്ടോളം സർക്കാർ നിയന്ത്രണത്തിൽ തുടർന്ന എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.

അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്‌ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ വ്യക്തമാക്കിയിരുന്നു.

ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്ട്, സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താര എന്നീ നാല് എയർലൈനുകളാണുള്ളത്.

എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്റ്റ്, വിസ്താര എന്നിവയെ എയർ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

X
Top