
ഡൽഹി: യുകെ ആസ്ഥാനമായുള്ള സ്രാമം & മ്രാമം ടെക്‌നോളജീസ് ആൻഡ് റിസോഴ്‌സിൽ നിന്ന് 37 ദശലക്ഷം ഡോളർ (300 കോടി രൂപ) സമാഹരിച്ചതായി അറിയിച്ച് എയർ മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട്ടപ്പായ ബംബിൾ ബീ ഫ്ലൈറ്റ്‌സ്.
ഈ സമാഹരിച്ച മൂലധനം ഉപയോഗിച്ച് സ്വയം ഓടിക്കുന്ന എയർ ടാക്സിയുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ഈ വർഷം ആദ്യം അർജുൻ ദാസ് സ്ഥാപിച്ച ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 2023 ഏപ്രിലോടെ മനുഷ്യനെ വഹിക്കുന്ന ആദ്യത്തെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.
ബീ ഫ്ലൈറ്റ്സ് ബ്രാൻഡിന് കീഴിൽ തങ്ങൾ സർട്ടിഫൈഡ് എയർ ടാക്‌സികൾ നിർമ്മിക്കുകയും 2024 ഓടെ ഉൽപ്പാദനത്തിന് ലഭ്യമാക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ 20 മിനിറ്റ് കൊണ്ട് 20 കിലോമീറ്റർ ദൂരത്തേക്ക് പറക്കാൻ ഈ എയർ ടാക്‌സികൾക്ക് കഴിയും.