ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വായുമലിനീകരണം മൂലം രാജ്യത്ത് 2021-ൽ മരിച്ചത് 16 ലക്ഷം പേർ

ന്യൂഡൽഹി: വായുമലിനീകരണം കാരണം ഇന്ത്യയിൽ 2021-ൽ മരിച്ചത് 16 ലക്ഷം പേരെന്ന് ആരോഗ്യത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള ലാൻസെറ്റ് കൗണ്ട്ഡൗണിന്റെ പുതിയ റിപ്പോർട്ട്.

കൽക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ളതാണ് 38 ശതമാനം മലിനീകരണവും. 2022-ൽ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള പി.എം. 2.5 (കണികാ മലിനീകരണം) ബഹിർഗമനത്തിന്റെ 15.8 ശതമാനവും ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള പി.എം. 2.5 ബഹിർഗമനത്തിന്റെ 16.5 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

2.5 മൈക്രോമീറ്ററിൽ താഴെയുള്ള ഈ മാലിന്യകണങ്ങൾക്ക് നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിക്കാനാവും. ഡൽഹിയുടെ വായുമലിനീകരണത്തിൽ ഏറ്റവുംവലിയ കാരണമായി പറയുന്ന വൈക്കോൽ കത്തിക്കൽ 2018-നും 2024 ഒക്ടോബർ പകുതിക്കും ഇടയിൽ 51 ശതമാനം കുറഞ്ഞിരിക്കുന്നുവെന്ന നാസ റിപ്പോർട്ടുള്ളപ്പോഴാണിത്.

ഈവർഷം ഒക്ടോബർ 12-നും 21-നും ഇടയിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി റിപ്പോർട്ടുപ്രകാരം, ഡൽഹിയിലെ പി.എം. 2.5 അനുപാതത്തിന്റെ 0.92 ശതമാനം മാത്രമാണ് വൈക്കോൽ കത്തിച്ചതിലൂടെ ഉണ്ടായത്.

ഡൽഹിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് അസ്വസ്ഥജനകമാണെന്നും ഇതുതടയാൻ സർക്കാർ പുതിയനയമുണ്ടാക്കണമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു.

മാലിന്യത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽനിന്നാണ്. വായുമലിനീകരണം പൊതുജനാരോഗ്യ വെല്ലുവിളിയായ സാഹചര്യത്തിൽ ഇതിന് ഭരണപരമായ മുൻഗണന നൽകണം.

പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി 1981-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമം ഭേഗതിചെയ്യാനുള്ള സമയമാണിതെന്നും ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേഡ്‌സിലും അവലോകനം ആവശ്യമാണെന്നും ജയറാം രമേഷ് പറഞ്ഞു.

X
Top