Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് വിമാന സർവീസ് മേയ് ഒന്നു മുതൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.

78 പേർക്കു സഞ്ചരിക്കാവുന്ന എടിആർ വിമാനമാണ് സർവീസ് നടത്തുക.

സമയക്രമം ഇങ്ങനെ: കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിൽ.

അതേദിവസം അഗത്തിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സർവീസ് സമയം: ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിൽ. 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ട്.

നിലവിൽ ബെംഗളൂരുവിൽനിന്നു നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോയുടെ വിമാന സർവീസ് ഉണ്ട്. ഈ വിമാനം കൊച്ചി വഴി കോഴിക്കോട്ടേക്കു മടങ്ങും.

കോഴിക്കോട്ടുനിന്നു കൊച്ചിവഴി അഗത്തിയിലെത്തുന്ന വിമാനം നേരിട്ട് ബെംഗളൂരുവിലേക്കും മടങ്ങും.

5000–6000 രൂപയാണ് കോഴിക്കോട്–അഗത്തി വിമാന ടിക്കറ്റ് നിരക്ക്.

X
Top