Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡിസംബർ, ജനുവരി മാസങ്ങളിലെ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

കോഴിക്കോട്: അവധിക്കാലത്തു നാട്ടിൽ എത്തുന്നവരുടെ പോക്കറ്റ് കാലിയാക്കാൻ വിമാന കമ്പനികൾ. യാത്രാ നിരക്ക് കുത്തനെ കൂട്ടി. ചില സെക്ടറിൽ 3 ഇരട്ടിയോളം കൂടി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഡിസംബർ, ജനുവരി മാസങ്ങളിലെ ടിക്കറ്റ് നിരക്കിലാണ് വൻ വർധന. എല്ലാ വർഷവും അവധിക്കാലത്ത് യാത്ര നിരക്ക് ഉയർത്താറുണ്ട്.

അവധിക്കാലത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ് നിരക്ക് വർധന. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇൻഡിഗോയുടെ സർവീസ് ഒഴികെ മറ്റുള്ള എല്ലാ രാജ്യാന്തര റൂട്ടിലും എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്.

റൂട്ടുകളിൽ വിമാന കമ്പനികളുടെ മത്സരം ഇല്ലാത്തതിനാൽ നിരക്കും കൂടി. നിരക്ക് തീരുമാനിക്കുന്നതും വിമാന കമ്പനികൾ നേരിട്ടാണ്. 13,000നും 14,000നും ഇടയിലാണ് കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള സാധാരണ നിരക്ക്. ഡിസംബർ 22 ന് 42,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം.

ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ഡിസംബർ 22 ന് 53,000 രൂപയ്ക്ക് മുകളിൽ നൽകണം. 4 മടങ്ങോളം വർധന. ഡിസംബർ അവസാനം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ടുള്ള നിരക്ക് കൂടിയും ജനുവരി ആദ്യ വരാം അങ്ങോട്ടേക്കുള്ള നിരക്കും കൂടുതലാണ്.

കണ്ണൂരിൽ നിന്നുള്ള എല്ലാം ഗൾഫ് റൂട്ടുകളിലും നിരക്ക് വർധനയുണ്ട്.

X
Top