Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം.

നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

യുഎഇയിൽ 3 ആഴ്ചത്തെ ശൈത്യകാല അവധി ആരംഭിച്ചതും ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വർധന. വെള്ളിയാഴ്ച അടച്ച സ്കൂളുകൾ ജനുവരി 2നാണ് തുറക്കുക.

അതുകൊണ്ടുതന്നെ ഉയർന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യുഎഇയിൽ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമാണെങ്കിലും‍ ജനുവരിയിൽ യുഎഇയിലേക്കു നേരിട്ട് സർവീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല.

കണക്ഷൻ വിമാനങ്ങളിൽ മറ്റു സെക്ടറുകൾ വഴി യാത്ര ചെയ്യണമെങ്കിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കു വൺവേയ്ക്കു ഫ്ലൈ ദുബായിൽ 29,800 രൂപയും മടക്കയാത്രയ്ക്കു 65,700 രൂപയുമാണ് നിരക്ക്.

ഇൻഡിഗോയിൽ ഇത് യഥാക്രമം 32,300, 66,100, സ്പൈസ് ജെറ്റ് 32500, 65800, എയർ ഇന്ത്യ 36,200, 73,800, എയർ ഇന്ത്യ എക്സ്പ്രസ് 33,400, 65100 രൂപ എന്നിങ്ങനെയാണു നിരക്ക്. ഷാർജയിൽ നിന്ന് എയർ അറേബ്യയിലാണെങ്കിൽ ഇത് യഥാക്രമം 28,300, 65500 രൂപ.

നാലംഗ കുടുംബത്തിന് ഇന്നു കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 2,57,600 രൂപ നൽകണം.

എയർ ഇന്ത്യ 2,63,500, സ്പൈസ് ജെറ്റ് 2,52,200, ഇൻഡിഗോ 2,74,100, എയർ അറേബ്യയിൽ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും.

യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ ടിക്കറ്റിന്മേൽ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നൽകേണ്ടിവരും.

X
Top