ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഫെബ്രുവരിയില്‍ കുതിച്ചുയര്‍ന്നു. കോര്‍പ്പറേറ്റ് യാത്രയിലെ കുതിച്ചുചാട്ടവും ജി20 എയ്‌റോ ഇന്ത്യ പോലുള്ള ഇവന്റുകളുമാണ് കാരണം. കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ വിമാനയാത്ര നടപ്പ് മാസത്തിലാണ് രേഖപ്പെടുത്തിയത്.
പ്രതിദിന ആഭ്യന്തര യാത്രക്കാരുടെ ശരാശരി എണ്ണം ഫെബ്രുവരിയില്‍ 420,000 ആയി. ഡിസംബറിലിത് 410,000 ആയിരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ആഭ്യന്തര യാത്രക്കാരുടെ ശരാശരി എണ്ണം ഉത്സവ മാസങ്ങളായ ഒക്ടോബര്‍, നവംബറിനെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.
യഥാക്രമം 370000,3,90,000 എണ്ണം യാത്രക്കാരാണ് ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ സഞ്ചരിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ കോവിഡാനന്തരം ഏറ്റവും വലിയ പ്രതിമാസ യാത്ര ഫെബ്രുവരിയിലാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 19 വരെ 444,845 ആഭ്യന്തര യാത്രക്കാരാണ് വിമാനമാര്‍ഗം തെരഞ്ഞെടുത്തത്.
ഡിസംബര്‍ 24 വരെ ഇത് 435,500 യാത്രക്കാരായിരുന്നു. ഇക്സിഗോ പോലുള്ള ട്രാവല്‍ പോര്‍ട്ടലുകളില്‍ ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ പ്രമുഖ ബിസിനസ്സ് കേന്ദ്രങ്ങളിലേക്കുള്ള ഫ്‌ലൈറ്റ് തിരയലുകളും ബുക്കിംഗുകളും പ്രതിമാസം 15-20% വര്‍ധനവ് രേഖപ്പെടുത്തി. വിവാഹ സീസണായതും യാത്ര വര്‍ധിക്കാന്‍ കാരണമായി.
ഇന്ത്യ എനര്‍ജി വീക്ക്, ജി 20 മീറ്റിംഗ്, എയ്റോ ഇന്ത്യ ഷോ തുടങ്ങിയ ഉയര്‍ന്ന പരിപാടികള്‍ കാരണം ഈ മാസം ബെംഗളൂരുവിലേക്കുള്ള ബുക്കിംഗില്‍ കുതിച്ചുചാട്ടമുണ്ടായി. ഇതോടെ എയര്‍ലൈനുകള്‍ കൂടുതല്‍ വിമാനങ്ങള്‍ വിന്യസിച്ചു. അതായത് മഹാമാരിയ്ക്ക് ശേഷം ആദ്യമായി പ്രതിദിന വിമാന പുറപ്പെടലുകള്‍ 3000 കവിഞ്ഞു.
അതില്‍ തന്നെ ഫെബ്രുവരി 19 ലെ 3037 പുറപ്പെടലുകളാണ് ഉയര്‍ന്നത്. ഡിസംബറിലെതില്‍ നിന്ന് നേരിയ കുറവ് അനുഭവപ്പെടുന്നെങ്കിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നതന്നെയിരിക്കുന്നു.