ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് ഉയര്‍ന്നുതന്നെ

വേനലവധികഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാനടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യു.എ.ഇ.യിൽ സ്കൂളുകൾ തുറക്കും. അതിനുമുന്നോടിയായി മടങ്ങിയെത്തേണ്ടവർ വൻ തുക നൽകേണ്ടിവരും.

ഓഗസ്റ്റ് 10-ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ നേരിട്ട് ദുബായിലെത്താൻ 1282 ദിർഹമാണ് (ഏകദേശം 29,208 രൂപ) നിരക്ക്.

സ്പൈസ് ജെറ്റിൽ 1486 ദിർഹവും (33,855 രൂപ) ഇൻഡിഗോയിൽ 1992 ദിർഹവും (45,384 രൂപ) എയർ ഇന്ത്യയിൽ 2326 ദിർഹവും (52,993 രൂപ) നൽകണം. എമിറേറ്റ്സ് എയർലൈൻസിൽ 3055 ദിർഹം (69,602 രൂപ) നൽകിയാൽ മാത്രമേ കൊച്ചിയിൽ നിന്ന് ദുബായിലെത്താനാവൂ. ഫ്ളൈ ദുബായിൽ 3654 ദിർഹമാണ് (83,249 രൂപ) നിരക്ക്.

കേരളത്തിലെ മറ്റുവിമാനത്താവളങ്ങളിൽ നിന്ന് പറക്കണമെങ്കിലും സമാനാവസ്ഥയാണ്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ വഴിയെല്ലാം ദുബായിലേക്കെത്താൻ 600 ദിർഹം (13,669 രൂപ) മുതൽ ടിക്കറ്റ് ലഭ്യമാണ്. എന്നാൽ യാത്രയ്ക്ക് കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണ്ടിവരും.

ഓഗസ്റ്റ് 19-ന് കോഴിക്കോട്ടുനിന്ന് യു.എ.ഇ.യിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്ക് പരിശോധിച്ചാലും വർധനവിൽ കാര്യമായ മാറ്റമില്ല.

എയർ ഇന്ത്യ എക്സ്പ്രസിൽ റാസൽഖൈമയിലേക്ക് 1148 ദിർഹമാണ് (26,155 രൂപ) നിരക്ക്. കോഴിക്കോട്-ഷാർജ എയർഇന്ത്യ എക്സ്പ്രസ് നിരക്ക് 1286 ദിർഹമാണ് (29,299 രൂപ). ഇൻഡിഗോയിൽ കോഴിക്കോട്-ദുബായ് നിരക്ക് 1403 ദിർഹമാണ് (31,964 രൂപ).

സ്പൈസ്ജെറ്റിലാകട്ടെ ദുബായിലെത്താൻ 1659 ദിർഹം (37,797 രൂപ) നൽകേണ്ടിവരും. എയർ അറേബ്യയിൽ കോഴിക്കോട്ടുനിന്ന് ഷാർജയിലേക്കുപറക്കാൻ 1850 ദിർഹം (42,148 രൂപ) നൽകണം.

ഫ്ളൈ ദുബായിൽ കോഴിക്കോട്ടുനിന്ന് ദുബായിലെത്താൻ 4935 ദിർഹം (1,12,434 രൂപ) വരെ നൽകണം. എമിറേറ്റ്സിലായാൽ തുക 5208 ദിർഹമാകും (1,18,654 രൂപ).

വേനലവധി കഴിയുന്നതിനു പുറമേ ഓണാഘോഷവും അടുത്തെത്തിയതിനാൽ വിമാനടിക്കറ്റ് നിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. നാലുപേരുള്ള ഒരുകുടുംബത്തിന് നാട്ടിൽ നിന്ന് ഗൾഫിലെത്തണമെങ്കിൽ കുറഞ്ഞത് ഒരുലക്ഷം രൂപയ്ക്കുമുകളിൽ ചെലവാക്കേണ്ടിവരും.

X
Top