Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഗോ ഫസ്റ്റിനും ജെറ്റ് എയർവേസിനും എയർലൈൻ കോഡുകൾ നഷ്ടമായി

ന്യൂഡൽഹി: കടക്കെണിയിലായ ഗോ ഫസ്റ്റ്, ജെറ്റ് എയർവേസ് വിമാനക്കമ്പനികളുടെ എയർലൈൻ കോഡുകൾ എടുത്തുകളഞ്ഞതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകുന്ന ജി 8, 9 ഡബ്ള്യു കോഡുകൾ കമ്പനികൾക്കു നഷ്ടപ്പെട്ടതായി ഫൈനാൻഷൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

കമ്പനികളുടെ പ്രവർത്തനം നിലച്ചതോടെയാണു കോഡുകൾ നഷ്ടപ്പെട്ടത്. ഈ മാസം മേയിൽ ഗോ ഫസ്റ്റ് വാണിജ്യ വിമാന സർവീസുകൾ അവസാനിപ്പിച്ചിരുന്നു.

കമ്പനി വീണ്ടും പ്രവർത്തനസജ്ജമായാൽ കോഡുകൾ പുനഃസ്ഥാപിക്കുമെന്ന് അയാട്ട കമ്യൂണിക്കേഷൻസ് മേധാവി അറിയിച്ചു.

കോഡുകൾ നഷ്ടപ്പെട്ടത് കമ്പനികളുടെ ടിക്കറ്റ്, റിസർവേഷൻ സേവനങ്ങളെ ബാധിക്കും.

കടക്കെണിയിലായതിനെ തുടർന്ന് ജെറ്റ് എയർവേസ് 2019ൽ തന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

X
Top