Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രാജ്യത്തെ 85% വിമാനത്താവളങ്ങളും നഷ്ടത്തിൽ

ന്യൂഡല്ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തില് (പി.പി.പി.) പ്രവര്ത്തിക്കുന്നതുള്പ്പെടെ രാജ്യത്തെ 85 ശതമാനം വിമാനത്താവളങ്ങളും നഷ്ടത്തില്. എയര്പോര്ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില് ലാഭത്തിലുള്ളത് വെറും 18 എണ്ണംമാത്രം.

അതില്ത്തന്നെ പത്തുകോടിയെങ്കിലും വാര്ഷികലാഭമുണ്ടാക്കിയത് കോഴിക്കോട് ഉള്പ്പെടെ 11 വിമാനത്താവളങ്ങള്മാത്രം.

സ്വകാര്യപങ്കാളിത്തമുള്ള 14 വിമാനത്താവളങ്ങളില് കൊച്ചിയുള്പ്പെടെ മൂന്നെണ്ണമാണ് ലാഭത്തിലുള്ളത്. രണ്ടുവര്ഷത്തിനകം കോഴിക്കോട് ഉള്പ്പെടെ 25 വിമാനത്താവളങ്ങളില്കൂടി സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനിരിക്കേ വ്യോമയാനമന്ത്രാലയം തന്നെയാണ് കണക്കുകള് പുറത്തുവിട്ടത്.

സ്വകാര്യപങ്കാളിത്തമുള്ള വിമാനത്താവളങ്ങളില് ബെംഗളൂരു (528.31 കോടി), കൊച്ചി (267.17 കോടി), ഹൈദരാബാദ് (32.99 കോടി) എന്നിവ മാത്രമാണ് കഴിഞ്ഞവര്ഷം (202223) ലാഭമുണ്ടാക്കിയത്.

ഏറ്റവും നഷ്ടം നേരിട്ടത് അഹമ്മദാബാദിനാണ് (408.51 കോടി). കണ്ണൂരിന് 131.98 കോടിയാണ് വാര്ഷികനഷ്ടം.

X
Top