സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യയിൽ എയർടാക്സി സർവീസ് 2026 മുതൽ

ന്യൂഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരും.

ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റർ വരുന്ന ഈ ദൂരം കാറിൽ പോകാൻ തിരക്കുള്ള സാഹചര്യത്തിൽ ഒന്നര മണിക്കൂർ വേണ്ടിവരും.

ഡൽഹി കൂടാതെ മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തിൽ എയർ ടാക്സി സർവീസ് വരും.

വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങൾ ആർച്ചർ ഏവിയേഷൻ നൽകും. പൈലറ്റ് കൂടാതെ 4 പേർക്ക് യാത്ര ചെയ്യാം.

പ്ലെയിൻ ചാർജ് ചെയ്യാൻ 30 മുതൽ 40 മിനിറ്റാണ് വേണ്ടത്.

X
Top