Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

125 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യം; സിറ്റിയുമായി കരാർ ഒപ്പിട്ട് എയർടെൽ ആഫ്രിക്ക

ഡൽഹി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അതിന്റെ നാല് അനുബന്ധ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളെയും നിക്ഷേപങ്ങളെയും പിന്തുണയ്‌ക്കുന്നതിനായി യുഎസ് ബാങ്കിംഗ് പ്രമുഖരായ സിറ്റിയുമായി 125 മില്യൺ ഡോളറിന്റെ റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യത്തിനായി കരാർ ഒപ്പിട്ട് എയർടെൽ ആഫ്രിക്ക.

പ്രാദേശിക ഓപ്പറേറ്റിംഗ് കമ്പനികളിൽ കടം ഉയർത്താനുള്ള തങ്ങളുടെ തന്ത്രത്തിന് അനുസൃതമാണ് ഈ സൗകര്യമെന്നും, കൂടാതെ പ്രാദേശിക കറൻസിയും യുഎസ് ഡോളർ മൂല്യമുള്ള കടവും ഇതിൽ ഉൾപ്പെടുന്നതായും ഭാരതി എയർടെല്ലിന്റെ ആഫ്രിക്ക വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.

റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യത്തിന് 2024 സെപ്തംബർ വരെ കാലാവധിയുണ്ടെന്ന് എയർടെൽ ആഫ്രിക്ക കൂട്ടിച്ചേർത്തു. സബ്-സഹാറൻ ആഫ്രിക്കയിലെ സിറ്റിയുടെ ബ്രാഞ്ച് ഓഫീസുകൾ/സബ്‌സിഡിയറികൾ വഴി ഈ റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യം വിപുലീകരിക്കും.

മാർച്ചിൽ എയർടെൽ ആഫ്രിക്ക, ലോകബാങ്കിന്റെ സ്വകാര്യമേഖലയിലെ വായ്പാ വിഭാഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ (IFC) നിന്ന് കടം വഴി 194 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എയർടെൽ ആഫ്രിക്ക 178 മില്യൺ ഡോളറിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു.

X
Top