Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആദ്യ 5ജി പ്രൈവറ്റ് നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച്‌ ഭാരതി എയർടെൽ

ബാംഗ്ലൂർ: ഭാരതി എയർടെൽ (എയർടെൽ) ഇന്ത്യയിലെ ആദ്യത്തെ 5G പ്രൈവറ്റ് നെറ്റ്‌വർക്കിന്റെ വിജയകരമായ പരീക്ഷണം ബെംഗളൂരുവിലെ ബോഷ് ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്‌സ് ഇന്ത്യ (RBAI) ഫെസിലിറ്റിയിൽ നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് (DoT) അനുവദിച്ച ട്രയൽ 5G സ്പെക്‌ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്റെ ഓൺ-പ്രെമൈസ് 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ, സമാനമായ 5G ക്യാപ്ടീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നൽകുന്നതിനായി രണ്ട് നിർമ്മാതാക്കളുമായി എയർടെൽ ചർച്ചകൾ നടത്തിവരുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വരാനിരിക്കുന്ന 5G സ്പെക്‌ട്രം ലേലത്തിനും സ്വകാര്യ ക്യാപ്‌റ്റീവ് നെറ്റ്‌വർക്കുകളുടെ ബാൻഡുകൾക്കുമായിയുള്ള സ്വകാര്യ ടെക്‌നോളജി കമ്പനികളുടെ ബിഡ്ഡിംഗിനെ മറ്റ് ടെലികോം കമ്പനികൾക്കൊപ്പം കമ്പനി എതിർക്കുന്നതിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധയമാണ്.

അതേസമയം, ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ച് ബോഷിന്റെ നിർമ്മാണ കേന്ദ്രത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി രണ്ട് ഇൻഡസ്ട്രിയൽ ഗ്രേഡ് ഉപയോഗ കേസുകൾ നടപ്പിലാക്കിയതായി എയർടെൽ അറിയിച്ചു. ഇവ രണ്ടും മൊബൈൽ ബ്രോഡ്‌ബാൻഡ്, അൾട്രാ റിലയബിൾ ലോ ലേറ്റൻസി കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ 5G സാങ്കേതികവിദ്യ ഓട്ടോമേറ്റഡ് പ്രവർത്തനങ്ങളെ വേഗത്തിലാക്കും. ട്രയൽ സ്പെക്‌ട്രത്തിൽ സജ്ജീകരിച്ചിരിക്കുന്ന സ്വകാര്യ നെറ്റ്‌വർക്കിന് മൾട്ടി-ജിബിപിഎസ് ത്രൂപുട്ട് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് കണക്റ്റുചെയ്‌ത ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് എയർടെൽ പറഞ്ഞു

X
Top