ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലോകത്തെ 184 രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഒറ്റ പാക്ക് ‘വേള്‍ഡ് പാസുമായി’ എയര്‍ടെല്‍

ന്യൂഡല്‍ഹി: കോവിഡ്-19 പകര്‍ച്ച വ്യാധിയുടെ ഏറ്റവും മോശം പ്രത്യാഘാതവുമായി ജോലിക്കും വിനോദത്തിനും വേണ്ടി ലോകം രാജ്യാന്തര തലത്തില്‍ യാത്രകളില്‍ വലിയ കുതിപ്പിനു സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയില്‍ തന്നെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം മൂന്നിരട്ടി വര്‍നയുണ്ടായി. അടുത്ത വര്‍ഷം ഇരട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വേളയില്‍ എല്ലാവരും കണക്റ്റഡായിരിക്കുന്നതിനായിട്ടാണ് എയര്‍ടെല്‍ ‘വേള്‍ഡ് പാസ്’ അവതരിപ്പിക്കുന്നത്. വേള്‍ഡ് പാസ് 184 രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര യാത്രകളിലെ അനുഭവങ്ങളില്‍ വിപ്ലവമാകും. നിങ്ങള്‍ ഏത് എയര്‍പോര്‍ട്ടിലും രണ്ടോ അതിലധികമോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമ്പോള്‍ ഒറ്റ പാക്കില്‍ നിങ്ങളുടെ എല്ലാ റോമിങ് ആവശ്യങ്ങളും സാധ്യമാകുന്നു.
പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടെലികോം വ്യവസായത്തില്‍ നിലവിലുള്ള രാജ്യാന്തര റോണിങ് പാക്കുകള്‍ സങ്കീര്‍ണമാകുന്നുവെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ഗവേഷണങ്ങളില്‍ എയര്‍ടെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍. പലര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ കണക്റ്റഡായിരിക്കാന്‍ സാധിക്കാതെ വരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് താല്‍ക്കാലിക കണക്ഷനുകള്‍ എടുക്കേണ്ടി വരുന്നു. എയര്‍ടെല്‍ വേള്‍ഡ് പാസ് ഇതിനൊരു പരിഹാരമാകുകയാണ്.
ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് എയര്‍ടെലിന്റെ ദൗത്യമെന്നും രാജ്യാന്തര തലത്തലുള്ള യാത്രക്കാരുടെ ആശങ്കകളാണ് പുതിയ പാക്ക് അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഈ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റ പാക്ക് ആഗോള തലത്തില്‍ ഉപയോഗിക്കാനാകുമെന്നും കൂടുതല്‍ മൂല്യം ലഭിക്കുമെന്നും അടിന്തര ഘട്ടങ്ങളില്‍ ഡാറ്റ ഉപയോഗം സാധ്യമാകുമെന്നും ഭാരതി എയര്‍ടെല്‍ കണ്‍സ്യൂമര്‍ ബിസിനസ് ഡയറക്ടര്‍ ശാശ്വത് ശര്‍മ പറഞ്ഞു.
184 രാജ്യങ്ങള്‍ക്ക് ഒരു പാക്ക്, 24 മണിക്കൂറും സൗജന്യ പിന്തുണ, സ്ഥിര യാത്രക്കാര്‍ക്ക് ഒരു വര്‍ഷം വരെ വാലിഡിറ്റിയുള്ള താങ്ങാവുന്ന നിരക്കിലുള്ള പ്രത്യേക പാക്കേജുകള്‍, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം, ഉപയോഗം, ബില്ലിങ്, ഡാറ്റ ചേര്‍ക്കല്‍ തുടങ്ങിയവ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാം തുടങ്ങിയവയാണ് സവിശേഷതകള്‍.

X
Top