
മുംബൈ: ഹുരുൺ ഇന്ത്യ പുറത്തിറക്കിയ രാജ്യത്തെ ഉദാരമതികളായ അതി സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ക്വസ്റ്റ് കോർപ്പറേഷൻ ഫൗണ്ടറും, നോൺ എക്സിക്യൂട്ടിവ് ചെയർമാനുമായ അജിത് ഐസക് ഒന്നാമത്. ദേശിയ തലത്തിൽ 12- ആം സ്ഥാനമാണ് അജിത് ഐസക്കിന്. 115 കോടിയാണ് അദ്ദേഹത്തിൻ്റെ സംഭാവന. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കേരളത്തിൽ തുടങ്ങുന്ന പുതിയ ഹോസ്പിറ്റൽ പദ്ധതിക്ക് അജിത് ഐസക് ഫൗണ്ടേഷൻ പിന്തുണ നൽകുന്നുണ്ട്.
ഇൻഫോസിസ് കോ ഫൗണ്ടർ ക്രിസ് ഗോപാലകൃഷ്ണൻ (90 കോടി), മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് (60കോടി), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (40കോടി), എസ്ഡി ഷിബുലാൽ (35കോടി), ജോയ് ആലുക്കാസ് (10കോടി), മണപ്പുറം ഫിനാൻസ് ചെയർമാൻ വിപി നന്ദകുമാർ (7 കോടി), ഷബാന ഫൈസൽ & ഫൈസൽ കുട്ടിക്കൊല്ലോൻ (6 കോടി) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
ഇതിൽ സിഎസ്ആർ ഫണ്ടുകളും, വ്യക്തിഗത സംഭാവനകളും ഉൾപ്പെടുന്നു.