ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കൃത്യസമയം പാലിക്കുന്ന എയർലൈൻ: എയർ ഇന്ത്യയെയും ഇൻഡിഗോയെയും പിന്തള്ളി ആകാശ എയർ

ന്യൂഡൽഹി: കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയർ. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ മുൻനിര ഇന്ത്യൻ എയർലൈനുകളെ പിന്തള്ളിയാണ് ആകാശ എയർ ഈ നേട്ടം കൈവരിച്ചത്.

2023 നവംബറിൽ സർവീസുകളിൽ 78.2% കൃത്യത (ഓൺ-ടൈം പെർഫോമൻസ്- ഒ.ടി.പി) പാലിച്ചാണ് ആകാശ ഒന്നാമതെത്തിയത്. 77.5% കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്.

ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ്, വരവ്, പുറപ്പെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് എല്ലാ എയർലൈനുകളുടെയും ഓൺ-ടൈം പെർഫോമൻസ് സൂചിക കണക്കാക്കിയത്.

72.8 ശതമാനം ഒ.ടി.പിയോടെ വിസ്താര മൂന്നാമതും 62.5 ശതമാനം ഒ.ടി.പിയോടെ എയർ ഇന്ത്യ നാലാമതും എത്തി.41.8 ശതമാനം ഒ.ടി.പിയോടെ സ്പൈസ് ജെറ്റാണ് അഞ്ചാമത്.

ഷെഡ്യൂൾ അനുസരിച്ച് വിമാനക്കമ്പനികൾ കൃത്യസമയത്ത് പുറപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒ.ടി.പി പ്രകടനം അളക്കുന്നത്. ഷെഡ്യൂൾ ചെയ്ത എത്തിച്ചേരൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തുമ്പോഴോ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെടുമ്പോഴോ ആണ് ഒരു ഫ്ലൈറ്റ് കൃത്യസമയം പാലിച്ചതായി കണക്കാക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾ ഗണ്യമായ വളർച്ച കൈവരിച്ചതായും കേന്ദ്രം വെളിപ്പെടുത്തി.

2023 ജനുവരിക്കും 2023 നവംബറിനുമിടയിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1382.34 ലക്ഷം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം ആണ് വർധന.

X
Top