
ന്യൂഡല്‍ഹി: 40 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ആക്‌സോ നോബല്‍. വാര്‍ഷിക ജനറല്‍ മീറ്റിംഗിന്റെ അനുമതിയോടെ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും. ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ പ്രഖ്യാപിച്ച മൊത്തം ലാഭവിഹിതം 65 രൂപയുടേതായി.
അതില്‍ 25 രൂപയുടെ ഇടക്കാല ലാഭവിഹിതവും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 43 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം നിഫ്റ്റി50 റാലി ചെയ്തത് 13 ശതമാനം മാത്രമാണ്.
പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളാണ് ആക്‌സോ നോബല്‍. ഡിസംബര്‍ പാദത്തില്‍ കമ്പനി മികച്ച പ്രകടനം നടത്തിയിരുന്നു.