Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അലംബിക് ഫാർമയുടെ പുതിയ ഡ്രഗ് ആപ്ലിക്കേഷന് യുഎസ്എഫ്ഡിഎയുടെ താൽക്കാലിക അനുമതി

മുംബൈ: 20 മില്ലിഗ്രാം, 50 മില്ലിഗ്രാം, 70 മില്ലിഗ്രാം, 80 മില്ലിഗ്രാം,100 മില്ലിഗ്രാം, 140 മില്ലിഗ്രാം എന്നിങ്ങനെ വിവിധ അളവിലുള്ള ദസാറ്റിനിബ് ഗുളികകൾക്കായുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷന് (ANDA) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) താൽക്കാലിക അനുമതി ലഭിച്ചതായി അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ബ്രിസ്റ്റോൾ മിയേഴ്‌സ് സ്‌ക്വിബ് കമ്പനിയുടെ സ്‌പ്രൈസൽ ടാബ്‌ലെറ്റുകളുടെ അതേ രോഗശാന്തി ശേഷിയാണ് താൽകാലികമായി അംഗീകരിക്കപ്പെട്ട ഈ ഗുളികകൾക്കുള്ളതെന്ന് അലംബിക് ഫാർമ പ്രസ്താവനയിൽ അവകാശപ്പെട്ടു.

രക്താർബുദം സംബന്ധമായ അസുഖങ്ങൾക്കുള്ള മുതിർന്ന രോഗികളുടെ ചികിത്സയ്ക്കായിയാണ് ഈ ദസാറ്റിനിബ് ടാബ്‌ലെറ്റ് ഉപയോഗിക്കുന്നത്. യു‌എസ്‌എഫ്‌ഡി‌എയിൽ നിന്നുള്ള 144 അന്തിമ അംഗീകാരങ്ങളും 24 താൽക്കാലിക അംഗീകാരങ്ങളുമുൾപ്പെടെ അലംബിക്കിന് നിലവിൽ ആകെ 168 അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദസാറ്റിനിബ് ടാബ്‌ലെറ്റുകളുടെ കഴിഞ്ഞ 12 മാസത്തെ വിപണി വലുപ്പം 1465 മില്യൺ ഡോളറാണ്.

ഈ വാർത്തയോടെ വെള്ളിയാഴ്ച അലംബിക് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ 0.33 ശതമാനം ഉയർന്ന്  734.50 രൂപയിലെത്തി.

X
Top