പേടിഎമ്മിന്റെ 3.1 ശതമാനം ഓഹരികള്‍ വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ബ്ലോക്ക് ഡീലിലൂടെ ഏകദേശം 2 കോടിയോളം ഓഹരികളാണ് അലിബാബ വിറ്റത്.
രണ്ടാം പകുതിയോടെ കുത്തനെ ഇടിഞ്ഞ ഓഹരികള്‍ 543.50 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. 5.16 ശതമാനം അഥവാ 35.65 രൂപയുടെ ഇടിവ് ഓഹരികള്‍ക്കുണ്ടായി.
സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഓഹരി ഒന്നിന് 536.95 രൂപയ്ക്കായിരുന്നു ഇന്നലത്തെ വില്‍പ്പന.
125 മില്യണ്‍ ഡോളറോളമാണ് വില്‍പ്പനയിലൂടെ അലിബാബയ്ക്ക് ലഭിച്ചത്. 850 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുമെന്ന് ഡിസംബറില്‍ പേടിഎം ഉടമകളായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചിരുന്നു.
പേയ്ടിഎം തിരികെ വാങ്ങുന്നത് 10.5 ദശലക്ഷം ഓഹരികളാണ്. 810 രൂപയാണ് ഓഹരി ഒന്നിന് നല്‍കുക. ടെണ്ടര്‍ വഴി ആയിരിക്കില്ല പേയ്ടിഎം ഓഹരികള്‍ തിരികെ വാങ്ങുക. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ആണ് ഓഹരി വാങ്ങല്‍.
2021 നവംബറിലെ ലിസ്റ്റിംഗിന് ശേഷം ഇതുവരെ പേടിഎം ഓഹരികള്‍ 65 ശതമാനത്തോളം ആണ് ഇടിഞ്ഞത്.