ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

കേരളത്തിന് സർവത്ര നിരാശ

  • പ്രധാന പദ്ധതികളിൽ ഒന്ന് പോലുമില്ല

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ ഒരിടത്തു പോലും കേരളം പരാമർശിക്കപ്പെട്ടതേയില്ല. ടൂറിസം മേഖലയിലെ നിർദേശങ്ങൾ ധനമന്ത്രി വായിക്കുമ്പോൾ സംസ്ഥാനത്തിന് വകയിരുത്തൽ ഉണ്ടാകുമെന്ന് കരുതി കാത്തെങ്കിലും ഒടുവിൽ അവിടെയും നിരാശ. എയിമ്സ് കേരളത്തിന് ലഭിച്ചേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു.

തെരെഞ്ഞെടുപ്പ് കാലം ഏറ്റവും അധികം ചർച്ച ചെയ്ത വിഷയവുമാണ്. സ്ഥലം സംബന്ധിച്ചു തർക്കങ്ങൾ സംസ്ഥാനത്തു തുടങ്ങിയതുമാണ്. എന്നാൽ ബജറ്റിൽ അതേക്കുറിച്ചു പറയുന്നില്ല.

വയനാട് തുരങ്ക പാത ആണ് വകയിരുത്തൽ പ്രതീക്ഷിച്ച മറ്റൊരു പദ്ധതി. പക്ഷെ അതും പരിഗണിക്കപ്പെട്ടില്ല. ബജറ്റിന് മുമ്പ് കേരളം ആവശ്യപ്പെട്ടത് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ്.

പതിവിന് വിപരീതമായി കേരളം തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങി. പദ്ധതി വിശദാംശങ്ങളും, പാക്കേജുമ തയ്യാറാക്കി സമർപ്പിച്ചു. വായ്പാ പരിധി അര ശതമാനം ഉയർത്തണമെന്ന ആവശ്യവും ഉന്നയിച്ചു. പക്ഷെ ഒന്നും നടക്കാതെ പോയി.

തൃശൂരിൽ നിന്നും സുരേഷ് ഗോപി എം പി വിജയിച്ച പശ്ചാത്തലത്തിൽ ടൂറിസത്തിലെങ്കിലും സംസ്ഥാനത്തെ പരിഗണിക്കുമെന്ന് കരുതിയതാണ്. പിൽഗ്രിം സർക്യൂട്ട് ആയിരുന്നു അവയിൽ ഒന്ന്. പ്രധാന മത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ടൂറിസം ഇടനാഴി വികസിപ്പിക്കുന്ന കാര്യം സുരേഷ് ഗോപി തന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്.

മൂന്നാറിലേക്ക് റെയിൽവേ തിരിച്ചു കൊണ്ടുവന്നേക്കുമെന്ന ശ്രുതിയും കേട്ടിരുന്നു. ശബരി പാതക്ക് പോലും നീക്കിവയ്പ്പില്ല എന്ന് കരുതണം. ബജറ്റ് പ്രസംഗം ഹ്രസ്വമാക്കിയതിനാൽ റെയിൽവേ, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകൾ എടുത്തു പറഞ്ഞില്ല.

ഈ ഭാഗങ്ങളിൽ ചെറു പദ്ധതികൾക്കുള്ള വിഹിതം ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കേരളം. ഏതായാലും വൻ വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഉൾപ്പെട്ടിട്ടില്ല. വലിയ വിഹിതം നീക്കി വച്ചിട്ടുള്ള വൻകിട പൊതു പദ്ധതികളിലാണ് ഇനി സംസ്ഥാനത്തിന്റെ പ്രതീക്ഷ.

ദേശിയ പാതാ വികസനം അടക്കമുള്ളവ ഇത്തരം പൊതു പദ്ധതികളുടെ ഭാഗമായതിനാൽ അവയ്ക്കുള്ള നീക്കിയിരിപ്പ് കുറയാൻ വഴിയില്ല.

സംസ്ഥാന സർക്കാർ രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ബീഹാർ, ആന്ധ്ര സംസ്ഥാന ബജറ്റുകളാണോ ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് അവർ ചോദിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും കേന്ദ്ര ബജറ്റിനെതിരെ പ്രതികരണം രൂക്ഷമാണ്.

സുരേഷ് ഗോപി നടത്തിക്കൊണ്ടിരുന്ന അവകാശവാദങ്ങൾ ശക്തമായി ആക്രമിക്കപ്പെടാൻ കാരണമായിട്ടുണ്ട്.

X
Top