Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

800 കോടി മുതൽമുടക്കിൽ വെയർഹൗസ് സൗകര്യം തുറന്ന് ഓൾകാർഗോ

ബാംഗ്ലൂർ: കർണാടകയിലെ മാലൂർ ലോജിസ്റ്റിക് പാർക്കിൽ 105 ഏക്കർ വിസ്തൃതിയുള്ള വെയർഹൗസ് സൗകര്യം തുറന്ന് ഓൾകാർഗോ ലോജിസ്റ്റിക്‌സ്. ഒക്ടോബർ മൂന്നിനാണ് കമ്പനി ഈ സൗകര്യം ഉദ്ഘടാനം ചെയ്തത്.  

800 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച ഈ പുതിയ സൗകര്യം ഫ്ലിപ്കാർട്ട്, ആമസോൺ, ഡെക്കാത്തലോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാർക്കുള്ള വെയർഹൗസിംഗ് സൗകര്യമായി പ്രവർത്തിക്കുമെന്ന് ഓൾകാർഗോ ഗ്രൂപ്പ് ചെയർമാൻ ശശി കിരൺ ഷെട്ടി പറഞ്ഞു.

ഇതിൽ ഡെക്കാത്‌ലോൺ 900,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുത്തതായും, ഫ്ലിപ്പ്കാർട്ട് 500,000 ചതുരശ്ര അടി സ്വന്തമാക്കിയതായും ശശി കിരൺ ഷെട്ടി പറഞ്ഞു. ഇവർക്ക് പുറമെ ആമസോൺ അവരുടെ വിതരണ ശൃംഖല ആവശ്യകതകൾ കൈകാര്യം ചെയ്യുന്നതിനായി ലോജിസ്റ്റിക്‌സ് ആൻഡ് വെയർഹൗസിംഗ് പാർക്കിൽ 300,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.

ഈ സൗകര്യം 5,500 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ ആന്ധ്രാപ്രദേശിലേക്കും തമിഴ്‌നാട്ടിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക് ഹബ്ബായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൾകാർഗോ ഗ്രൂപ്പ് ഹൊസൂർ പാർക്ക് സൗകര്യം വിപുലീകരിക്കാനും നെലമംഗലയിലും ഹോസ്‌കോട്ടിലും വെയർഹൗസിംഗ് സൗകര്യങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നു. ഈ രണ്ട് സൗകര്യങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ഥാപിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ചതുരശ്ര അടി ശേഷിയുള്ള വെയർഹൗസുകൾ സ്ഥാപിക്കാനാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി ലക്ഷ്യമിടുന്നത്. ഇൻബൗണ്ട് & ഔട്ട്ബൗണ്ട് കൺസോളിഡേഷൻ, മൾട്ടി-സിറ്റി കൺസോളിഡേഷൻ, എഫ്സിഎൽ/എയർഫ്രൈറ്റ് ഫോർവേഡിംഗ് പ്രവർത്തനങ്ങൾ, കാർഗോ ഹാൻഡ്ലിംഗ്, ട്രാൻസ്പോർട്ടേഷൻ, സിഎഫ്എസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ആൾകാർഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്.

X
Top