കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

2.7 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ അൽമാബെറ്റർ

മുംബൈ: കളരി ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 2.7 മില്യൺ ഡോളർ സമാഹരിച്ച് അപ്‌സ്‌കില്ലിംഗ് പ്ലാറ്റ്‌ഫോമായ അൽമാബെറ്റർ. വിദിത് ആത്രേ (മീഷോ), സഞ്ജീവ് കുമാർ (മീഷോ), രാജേഷ് യബാജി (സിഇഒ, ബ്ലാക്ക്‌ബക്ക്) വരുൺ അലഗ് (സിഇഒ, മാമാഎർത്ത്), രാഹുൽ ഡാൽമിയ എന്നിവരുൾപ്പെടെ 15+ ഏഞ്ചൽ നിക്ഷേപകരും മാർക്യൂ ടെക്‌നോളജി കമ്പനികളുടെ സ്ഥാപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

ഈ മൂലധനം ഉപയോഗിച്ച്, ബിരുദധാരികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഉള്ള നിലവിലുള്ള ഓഫറുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഓഫറുകൾ വിപുലീകരിക്കാൻ സ്ഥാപനം ഉദ്ദേശിക്കുന്നു. കൂടാതെ ഉൽപന്ന എഞ്ചിനീയറിംഗ്, UI/UX എന്നിവയിലെ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ അവതരിപ്പിക്കാനും അൽമബെറ്റർ പദ്ധതിയിടുന്നു.

ഐഐടി ഖരഗ്പൂർ, ഐഐടി ഡൽഹി പൂർവവിദ്യാർഥികളായ ശിവം ദത്ത, വികാഷ് ശ്രീവാസ്തവ, രവി കുമാർ ഗുപ്ത, അർഷ്യൻ അഹ്‌സൻ, അലോക് ആനന്ദ് എന്നിവർ ചേർന്ന് 2020-ൽ സ്ഥാപിച്ച ഈ പ്ലാറ്റ്‌ഫോം, ബ്ലോക്ക്ചെയിൻ, ഡാറ്റാ സയൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ ഉയർന്ന വളർച്ചയുള്ള ഡൊമെയ്‌നുകളിൽ പഠിതാക്കളെ അവരുടെ കരിയർ ആരംഭിക്കാൻ സഹായിക്കുന്നതിനുള്ള മുൻനിര പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു.

16,000-ത്തിലധികം പഠിതാക്കൾ ഇതിനകം കമ്പനിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്, എന്നാൽ 2023 മാർച്ച് അവസാനത്തോടെ ഇത് 60,000 ആയി ഉയർത്താനാണ് അൽമാബെറ്റർ ലക്ഷ്യമിടുന്നത്.

X
Top