Alt Image
മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രിവിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരി

എസ്ബിഐയുടെ പുതിയ എംഡിയായി അലോക് കുമാർ ചൗധരി

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലോക് കുമാർ ചൗധരിയെ 2 വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറായി നിയമിക്കുന്നതിന് കേന്ദ്രം അംഗീകാരം നൽകി. നിലവിൽ ഫിനാൻസ് പോർട്ട്‌ഫോളിയോയുടെ ചുമതല വഹിച്ചിരുന്ന ചൗധരി, എസ്‌ബിഐയിലെ തന്റെ പുതിയ റോളിൽ കോർപ്പറേറ്റ് ബാങ്കിംഗിന്റെയും ഇൻഫർമേഷൻ ടെക്‌നോളജിയുടെയും ചുമതല വഹിക്കും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുഴുവൻ സമയ അംഗമായി ചുമതലയേറ്റ മുൻ എംഡി അശ്വനി ഭാട്ടിയയ്ക്ക് പകരമാണ് ഇദ്ദേഹത്തിന്റെ നിയമനം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ (ഡിഎംഡി) ശ്രീ അലോക് കുമാർ ചൗധരിയെ മാനേജിംഗ് ഡയറക്ടറായി (എംഡി) നിയമിക്കുന്നതിനുള്ള ധനകാര്യ സേവന വകുപ്പിന്റെ നിർദ്ദേശം കാബിനറ്റിന്റെ നിയമന സമിതി (എസിസി) അംഗീകരിച്ചതായി എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഡിഎംഡിയായി നിയമിതനാകുന്നതിന് മുമ്പ് ചൗധരി മൂന്ന് വർഷം ഡൽഹി റീജിയണിന്റെ ചീഫ് ജനറൽ മാനേജരായിരുന്നു. 1987 ബാച്ചിലെ പ്രൊബേഷണറി ഓഫീസറായാണ് ചൗധരി എസ്ബിഐയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബാങ്കിലെ 32 വർഷത്തെ സേവനത്തിനിടയിൽ, വിവിധ സർക്കിളുകളിൽ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

X
Top