സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽ പ്രദേശ്വരും ദിവസങ്ങളിൽ ഈ മേഖലകളിൽ തൊഴിൽ സാധ്യതയെന്ന് റിപ്പോർട്ട്ധനകാര്യവിഷയങ്ങളില്‍ യോജിച്ച നിലപാട് രൂപവത്കരിക്കാന്‍ സമ്മേളനം വിളിച്ച് കേരളംസോഫ്റ്റ്വെയര്‍ കയറ്റുമതി: 15 ശതമാനം വളര്‍ച്ച കൈവരിച്ച് ഗവ. സൈബര്‍പാര്‍ക്ക്4,200 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

438 മില്യൺ ഡോളർ സമാഹരിക്കാൻ ആൾട്ടീരിയ ക്യാപിറ്റൽ

ഡൽഹി: ആൾട്ടീരിയ ക്യാപിറ്റൽ അഡൈ്വസേഴ്‌സ് തങ്ങളുടെ മൂന്നാമത്തെ ഡെബ്റ് ഫണ്ടിനായി 35 ബില്യൺ രൂപ (438 മില്യൺ ഡോളർ) വരെ സമാഹരിക്കുന്നതിന് നിക്ഷേപകരുമായി ചർച്ച നടത്തിവരികയാണെന്ന് ആഭ്യന്തര രേഖകൾ വ്യക്തമാകുന്നു. കഴിഞ്ഞ വർഷം ആൾട്ടീരിയ അതിന്റെ രണ്ടാമത്തെ ഫണ്ടിങ്ങിലൂടെ 18.2 ബില്യൺ രൂപ സമാഹരിച്ചിരുന്നു.

ഡ്യുവൽ ഫണ്ട് ഘടനയുടെ ഭാഗമായ പ്രാഥമിക വെഞ്ച്വർ ഡെബ്റ് ഫണ്ടിലൂടെ ഓവർലോട്ട്‌മെന്റ് ഉൾപ്പെടെ 20 ബില്യൺ രൂപ വരെ സമാഹരിക്കാനാണ് ആൾട്ടീരിയ ലക്ഷ്യമിടുന്നത്. “സ്‌കീം 2” എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ തന്നെ രണ്ടാം ഭാഗത്തിന് ഓവർലോട്ട്‌മെന്റ് ഉൾപ്പെടെ 15 ബില്യൺ രൂപ വരെ കോർപ്പസ് ഉണ്ടായിരിക്കും.

സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തന മൂലധനം നൽകുന്നതിന് ഈ തുക ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ആൾട്ടീരിയയുടെ രണ്ടാം ഫണ്ടിനെ പിന്തുണച്ച കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വെൽത്ത് മാനേജ്‌മെന്റ് ഡിവിഷനും ഐഐഎഫ്എൽ വെൽത്ത് മാനേജ്‌മെന്റും ഏറ്റവും പുതിയ ഫണ്ടിലെ നിക്ഷേപങ്ങൾ വിലയിരുത്തുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വെഞ്ച്വർ ഡെബ്റ് സ്ഥാപനങ്ങളിൽ ഒന്നായ ആൾട്ടീരിയക്ക് മാനേജ്‌മെന്റിന് കീഴിൽ 28 ബില്യൺ രൂപയുടെ ആസ്തികളും 1 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള എട്ട് സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന ഒരു പോർട്ട്‌ഫോളിയോയും ഉണ്ട്. 2017 ൽ ഇന്നോവെൻ കാപ്പിറ്റലിന്റെ മുൻ എക്സിക്യൂട്ടീവുകൾ ആരംഭിച്ച സ്ഥാപനമാണ് ആൾട്ടീരിയ ക്യാപിറ്റൽ.

X
Top