ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നേട്ടത്തില്‍ മ്യൂച്വല്‍ ഫണ്ടുകളെ മറികടന്ന് ഇതര ഫണ്ടുകള്‍

ന്യൂഡല്‍ഹി:മ്യൂച്വല്‍ ഫണ്ട് (എംഎഫ്) സ്‌കീമുകളേക്കാള്‍, മികച്ച പ്രകടനം കാഴ്ചവച്ചത് ഇതര ഇക്വിറ്റി ഫണ്ടുകള്‍ (എഐഎഫ്).നവംബറില്‍ അവസാനിച്ച വര്‍ഷത്തെ കണക്കാണിത്. കാറ്റഗറി-III വിഭാഗത്തില്‍ നുവാമയുടെ (മുമ്പ് എഡല്‍വീസ് വെല്‍ത്ത് മാനേജ്മെന്റ്) ഹെഡ്ജ് ഫണ്ടാണ് 17 ശതമാനം റിട്ടേണുമായി ഒന്നാം സ്ഥാനത്തെത്തിയത്. വൈറ്റ്സ്പേസ് ആല്‍ഫ – ഇക്വിറ്റി പ്ലസ്, അല്‍റ്റാക്കുറ എഐ അബ്സലൂട്ട് റിട്ടേണ്‍ ഫണ്ട് എന്നിവ യഥാക്രമം 15 ശതമാനവും 14 ശതമാനവും റിട്ടേണ്‍ നല്‍കിയപ്പോള്‍ ടാറ്റ ഇക്വിറ്റി പ്ലസ്, സമ്പൂര്‍ണ്ണ റിട്ടേണ്‍സ് ഏകദേശം 12 ശതമാനമായി.

പിഎംഎസ് ബസാര്‍ ഡാറ്റ പ്രകാരം നിഫ്റ്റി 50 ടിആര്‍ഐബെഞ്ച്മാര്‍ക്ക് 12 ശതമാനം വളര്‍ന്നു.ലിസ്റ്റ് ചെയതവയിലും അല്ലാത്തവയിലും നിക്ഷേപമിറക്കുന്ന കാറ്റഗറി-III ഇതര ഇക്വിറ്റി ഫണ്ടുകള്‍ ഉയര്‍ന്ന നഷ്ട സാധ്യതയുള്ളവയാണ്. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണ്ണവുമായ ട്രേഡിംഗ് തന്ത്രങ്ങളാണ് അവ പയറ്റുന്നത്.

കഴിഞ്ഞ 12 മാസങ്ങളില്‍, ലാര്‍ജ്ക്യാപ് എംഎഫുകള്‍ 8 ശതമാനം റിട്ടേണ്‍ മാത്രമാണ് നല്‍കിയത്. ലാര്‍ജ്ക്യാപ്, മിഡ്-ക്യാപ് കോമ്പോകള്‍, ഫ്‌ലെക്‌സി-ക്യാപ്‌സ്, ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്നിവ 1 ശതമാനം മുതല്‍ 4 ശതമാനം വരെയാണ് നേട്ടണ്ടാക്കി.ലാര്‍ജ് ക്യാപ് എംഎഫുകളില്‍ 75 ശതമാനവും നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവെച്ചപ്പോള്‍ എഐഎഫിന്റെ പ്രകടനം ശ്രദ്ധേയമാണ്.

എച്ച്ഡിഎഫ്സി ടോപ്പ്-100 – 16 ശതമാനം, നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് ക്യാപ് – 17 ശതമാനം, എച്ച്ഡിഎഫ്സി ഫ്‌ലെക്സി ക്യാപ് – 14 ശതമാനം, എച്ച്ഡിഎഫ്സി ബാലന്‍സ്ഡ് അഡ്വാന്റേജ് – 13 ശതമാനം, ഐസിഐസിഐ പ്രൂ ബ്ലൂ ചിപ്പ് – 12 ശതമാനം എന്നിങ്ങനെയാണ് ലാര്‍ജ് ക്യാപ്പുകളിലെ ചില മികച്ച പ്രകടനം.ക്രിസില്‍ പറയുന്നതനുസരിച്ച് എഐഎഫുകള്‍ 2022-27 വര്‍ഷങ്ങളില്‍ 32 ശതമാനം സിഎജിആറില്‍ വളര്‍ച്ച രേഖപ്പെടുത്തും.

2017-22 കാലഘട്ടത്തില്‍ ഇത് 50 ശതമാനമായിരുന്നു. എഐഎഫ് നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഇത് അവയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.

X
Top