
ന്യൂഡല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണക്കുകള്‍ പ്രകാരം ഉയര്‍ന്ന സ്വത്തുള്ള വ്യക്തികളും (എച്ച്എന്‍ഐ) അള്‍ട്രാ എച്ച്എന്‍ഐകളും (യുഎച്ച്എന്‍ഐ) ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളിലുള്ള (എഐഎഫ്) നിക്ഷേപം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ 42.5% വര്‍ദ്ധനവാണ് എഐഎഫിലുള്ള എച്ച്എന്‍ഐ നിക്ഷപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത്, 2021 ജൂണിലെ 4.87 ലക്ഷം കോടി രൂപയില്‍ നിന്ന് 2022 ജൂണില്‍ 6.94 ലക്ഷം കോടി രൂപയായി വിഹിതം കൂടി. വലിയൊരു ഭാഗം എഐഎഫ് കാറ്റഗറിII ഫണ്ടുകളിലേക്കാണ് പോയത്. പ്രതിവര്‍ഷം 43.7% വര്‍ധനവ്.
വാഗ്ദാനം ചെയ്ത തുക 2021 ജൂണിലെ 3.9 ലക്ഷം കോടി രൂപയില്‍ നിന്നും 2022 ജൂണില്‍ 5.6 ലക്ഷം കോടി രൂപയായി വളര്‍ന്നു. കാറ്റഗറി I, കാറ്റഗറി II, കാറ്റഗറി III എന്നിങ്ങനെയാണ് എഐഎഫ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാറ്റഗറി II വിന് ഒഴികെ മറ്റുള്ളവയ്ക്ക് കടമെടുത്ത ഫണ്ടുകള്‍ ഉപയോഗിക്കാം.
ലിസ്റ്റ് ചെയ്യപ്പെടാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ളതിനാല്‍ എഐഎഫ് റിസ്‌ക്ക് കൂടിയ ഫണ്ടുകളാണ്.