2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

അൾട്ടിഗ്രീൻ കേരളത്തിൽ

  • ഇലക്ട്രിക് ത്രീവീലർ കാർഗോ വാഹന വിപണിയിലെ മുൻനിര കമ്പനി

  • ഇവിഎം ആണ് കേരളത്തിലെ വിതരണക്കാർ

കൊച്ചി: ഇലക്ട്രിക് ത്രീവീലർ നിർമാതാക്കളായ അൾട്ടിഗ്രീൻ കൊച്ചിയിൽ റീട്ടെയിൽ എക്സ്പീരിയൻസ് സെൻറർ തുറന്നു. ഇവിഎം ഗ്രൂപ്പാണ് ആൾട്ടി ഗ്രീനിൻ്റെ കേരളത്തിലെ വിതരണക്കാർ. ത്രീ വീലർ കാർഗോ ഇലക്ട്രിക് വാഹന രംഗത്തെ ഇന്ത്യയിലെ മുൻനിരക്കാരാണ് അൾട്ടിഗ്രീൻ. ബംഗളുരു കേന്ദ്രമായ കമ്പനിയുടെ ഇലക്ട്രിക് ത്രീവീലർ കർണാടക, ഹൈദരാബാദ്, ദില്ലി, ലക്നോ വിപണികളിൽ വലിയ വിജയമാണ്.

ഈ വർഷം ഇന്ത്യയിൽ ആരംഭിക്കുന്ന അഞ്ചാമത്തെ ഡീലർഷിപ്പാണ് കൊച്ചിയിലേത്.
അൾട്ടിഗ്രീൻ ഫൗണ്ടറും സിഇഒയുമായ ഡോ. അമിതാഭ് ശരൺ, ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

നിരന്തര പരീക്ഷണങ്ങളിലൂടെയും, നൂതന ഗവേഷണങ്ങളിലൂടെയും രൂപകൽപന ചെയ്ത് വികസിപ്പിച്ചതാണ് അൾട്ടിഗ്രീനിൻ്റെ വാണിജ്യ മുച്ചക്ര വാഹനമായ നീവ് (neEV). ഒറ്റ ചാർജിൽ കൂടുതൽ ദൂരം, കുറഞ്ഞ സമയത്തിൽ ചാർജിങ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ദുർഘട വഴികളിൽ പോലും അനായാസ ഡ്രൈവ് തുടങ്ങിയവ നീവിൻ്റെ പ്രത്യേകതകളാണ്.

26 പേറ്റൻ്റുകൾ മുച്ചക്ര ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യയിൽ വിവിധ രാജ്യങ്ങളിലായി കമ്പനിക്കുണ്ട്.

ഏറെ വൈകാതെ പാസഞ്ചർ ത്രീവീലറും കമ്പനി പുറത്തിറക്കും. അതിവേഗ ചാർജിങ് സാധ്യമാക്കുന്ന പരീക്ഷണങ്ങളിലാണ് കമ്പനി.

ആൾട്ടി ഗ്രിനിൻ്റെ ഘടക ഭാഗങ്ങൾ എല്ലാം ഇന്ത്യയിൽ നിർമിച്ചതാണ്. ഫാക്ടറി ബംഗളുരുവിലത്രെ. ഇന്ത്യയിൽ നിർമിക്കുന്നു, ഇന്ത്യക്കായി നിർമിക്കുന്നു എന്നതാണ് കമ്പനിയുടെ മാനുഫാക്ചറിങ്ങ് പോളിസി. ഇന്ത്യൻ റോഡുകൾ, ഡ്രൈവർമാരുടെ സ്വഭാവം തുടങ്ങിയവക്ക് രൂപകൽപനയിൽ വലിയ പ്രാധാന്യം നൽകിയിരിക്കുന്നു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി 300 കോടിയുടെ ഫണ്ടിംഗ് കമ്പനിക്ക് അടുത്തിടെ ലഭിച്ചിരുന്നു.

കേരളത്തിലെ ഓട്ടോമൊബൈൽ വിതരണ രംഗത്തെ മുൻനിര കമ്പനിയാണ് ഇവിഎം. ഇവിഎംൻ്റെ ആദ്യ ത്രീ വീലർ ഡീലർഷിപ്പാണിത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗത കൂടി വരികയാണെന്നും, ഏതാനും വർഷങ്ങൾക്കുള്ളിൽ അത് പൂർണമാകുമെന്നും ഇവിഎം എംഡി സാബു ജോണി പറഞ്ഞു.

X
Top