Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എഐ സ്റ്റാര്‍ട്ടപ്പില്‍ $275 കോടി കൂടി ഡോളര്‍ നിക്ഷേപിച്ച് ആമസോണ്‍

ഐ സ്റ്റാര്ട്ടപ്പ് ആന്ത്രോപിക്കില്275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്. ഇതോടെ ആമസോണിന്റെ ആന്ത്രോപികിലെ നിക്ഷേപം 400 കോടി ഡോളറായി. ആന്ത്രോപിക്കിലെ 50 ശതമാനത്തിലേറെ ഓഹരി ആമസോണിന് സ്വന്തമായി.

നമ്മുടെ കാലത്ത് ഏറ്റവും പരിവര്ത്തന ശേഷിയുള്ള സാങ്കേതിക വിദ്യയായി ജനറേറ്റീവ് എഐ മാറിയിരിക്കുന്നു. ആന്ത്രോപിക്കുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവം കൂടുതല്മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആമസോണ്വെബ് സര്വീസസ് ഡാറ്റാ ആന്റ് എഐ വൈസ് പ്രസിഡന്റ് സാമി ശിവസുബ്രമണ്യന്പറഞ്ഞു.

സെപ്റ്റംബറിലാണ് ആമസോണ്സിയാറ്റില്ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആന്ത്രോപിക്കില്125 കോടി ഡോളര്നിക്ഷേപിച്ചത്. ആകെ 400 കോടി ഡോളര്നിക്ഷേപം നടത്താനുള്ള പദ്ധതി അന്ന് ആമസോണ്വെളിപ്പെടുത്തിയിരുന്നു. വാഗ്ദാനം പാലിച്ചാണ് ഇപ്പോള്275 കോടി കൂടി നല്കിയിരിക്കുന്നത്.

നിക്ഷേപം എത്തുന്നതോടെ ആന്ത്രോപിക്കിന് ആമസോണ്വെബ്സര്വീസസിന്റെ ക്ലൗഡ് സേവനങ്ങളും ചിപ്പുകളും എഐ മോഡലുകള്നിര്മിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും ഉപയോഗിക്കാനാവും.

ബെഡ്റോക്ക് എന്ന ആമസോണ് സേവനം വഴി ആമസോണ്വെബ് സര്വീസസ് ഉപഭോക്താക്കള്ക്ക് എഐ മോഡലുകള്ലഭ്യമാക്കുകയും ചെയ്യും.

ഡെല്റ്റ എയര്ലൈന്സ് സീമെന്സ് പോലുള്ള കമ്പനികള്ഇതിനകം ബെഡ്റോക്കിലൂടെ ആന്ത്രോപിക്കിന്റെ എഐ മോഡലുകള്ഉപയോഗിക്കുന്നുണ്ട്.

വന്കിട കമ്പനികളെല്ലാം വന്തോതില്എഐ അധിഷ്ടിത സ്റ്റാര്ട്ടപ്പുകളില്നിക്ഷേപം നടത്തിവരികയാണ്. ജനറേറ്റീവ് എഐ വിപണിയില്മുന്നിലുള്ള ഓപ്പണ്എഐയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് 1300 കോടി ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്.

മെറ്റ, ഗൂഗിള്തുടങ്ങിയ കമ്പനികളും ഇതിനകം ഈ രംഗത്ത് സജീവമായിക്കഴിഞ്ഞു. ആപ്പിള്ആകട്ടെ ഇലക്ട്രിക് വാഹനം നിര്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് എഐ വ്യവസായത്തിലേക്ക് തിരിഞ്ഞതായാണ് റിപ്പോര്ട്ടുകള്.

ഇതിനകം നിരവധി എഐ സ്റ്റാര്ട്ടപ്പുകളെ ആപ്പിള്ഏറ്റെടുത്തു കഴിഞ്ഞതായി റിപ്പോര്ട്ടുകളുണ്ട്.

X
Top