Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എൻസിഎൽഎടി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആമസോൺ

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിലെ യുഎസ് ഭീമന്റെ നിക്ഷേപം താൽക്കാലികമായി നിർത്തിവച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് ശരിവച്ച നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്ത് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകി ആമസോൺ ഇന്ത്യ. വിഷയം അടുത്തയാഴ്ച വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തേക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 17 ന് പാസാക്കിയ സിസിഐ ഉത്തരവ് 2022 ജൂൺ 13 നാണ് എൻസിഎൽഎടി ശരിവച്ചത്. അതെ തുടർന്നാണ് കമ്പനിയുടെ ഈ നീക്കം.

ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള 2019-ലെ കരാറുമായി ബന്ധപ്പെട്ട് ന്യായവും വ്യക്തവും നേരായതുമായ വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ ആമസോൺ പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞു. ട്രൈബ്യൂണൽ സിസിഐയുടെ അഭിപ്രായത്തോട് യോജിക്കുകയും പിഴയായി 200 കോടി രൂപ നിക്ഷേപിക്കാൻ ആമസോണിനോട് നിർദ്ദേശിക്കുകയും ചെയ്തു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഫ്യൂച്ചറിന്റെ റീട്ടെയിൽ ആസ്തികൾ വിൽക്കുന്നതിനെച്ചൊല്ലിയാണ് ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടം. ഇതിനെല്ലാം ഇടയിലാണ് എൻസിഎൽഎടി വിധിക്കെതിരെ ഇ കോമേഴ്‌സ് പ്രമുഖൻ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചത്.

X
Top