ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ആമസോണ്‍ ഐപിഒ വിപണിയിലേക്കെന്ന് റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്‌സ്‌ കമ്പനിയായ ആമസോണിന്റെ ഇന്ത്യാ വിഭാഗം ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌ കമ്പനി നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ ഫ്‌ളിപ്‌കാര്‍ട്ട്‌ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇ-കോമേഴ്‌സ്‌ കമ്പനിയാണ്‌ ആമസോണ്‍ ഇന്ത്യ. ഐപിഒ നടത്തുന്നതു സംബന്ധിച്ച്‌ ജെപി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ഇന്‍വെസ്റ്റ്‌മെന്റ്‌മെന്റ്‌ ബാങ്കുകളുമായി കമ്പനി കൂടിയാലോചന നടത്തിവരികയാണ്‌.

നിലവില്‍ ഇന്ത്യയിലെ നിയമം അനുസരിച്ച്‌ വിദേശ കമ്പനികള്‍ക്ക്‌ ഇ-കോമേഴ്‌സ്‌ ബിസിനസ്‌ നടത്തുന്നതില്‍ ചില നിയന്ത്രണങ്ങളുണ്ട്‌. സ്വന്തമായി സാധനങ്ങള്‍ ശേഖരിക്കുകയും അത്‌ ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുകയും ചെയ്യുന്നതിന്‌ വിദേശ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ അനുവാദമില്ല.

പകരം വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ബന്ധിപ്പിക്കുന്ന ഒരു വിപണനകേന്ദ്രം ആയി മാത്രമേ അവയ്‌ക്ക്‌ പ്രവര്‍ത്തിക്കാനാകൂ. അതേ സമയം ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ സ്വന്തമായി സാധനങ്ങള്‍ ശേഖരിക്കുകയും അത്‌ ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുകയും ചെയ്യാം.

ഈ നിയന്ത്രണം മറികടക്കാന്‍ കൂടി വേണ്ടിയാണ്‌ ആമസോണ്‍ ഇന്ത്യയില്‍ ലിസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുന്നത്‌ എന്നാണ്‌ സൂചന. സ്വന്തമായി സാധനങ്ങള്‍ ശേഖരിക്കുകയും അത്‌ ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുകയും ചെയ്യുന്ന വിപണനരീതിയിലേക്ക്‌ മാറാന്‍ ഉടന്‍ ആമസോണിന്‌ ഉദ്ദേശ്യമില്ലെങ്കിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ മറികടക്കാനും ഭാവിയില്‍ കൂടുതല്‍ വിപുലീകരണം നടത്താനും ലിസ്റ്റിംഗ്‌ സഹായകമാകുമെന്നാണ്‌ കമ്പനി നേതൃത്വം കരുതുന്നത്‌.

ഇകോമേഴ്‌സ്‌ മേഖലയില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ ആമസോണ്‍ ഐപിഒ നടത്തുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്‌. നിലവില്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്‌കാര്‍ട്ട്‌ ആണ്‌ രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസിന്റെ പകുതിയോളം കൈയാളുന്നത്‌.

മീഷോ, വളര്‍ന്നുവരുന്ന ക്വിക്‌ കോമേഴ്‌സ്‌ സ്റ്റാര്‍ട്‌-അപുകളായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട്‌, ബ്ലിങ്കിറ്റ്‌, സെപ്‌റ്റോ എന്നിവയും ആമസോണിന്‌ ശക്തമായ മത്സരം ഉയര്‍ത്തുന്നുണ്ട്‌. ആമസോണ്‍ ടെസ്‌ എന്ന പേരില്‍ ക്വിക്ക്‌ കോമേഴ്‌സ്‌ രംഗത്തേക്ക്‌ ഉടന്‍ തന്നെ കടക്കാന്‍ ഒരുങ്ങുകയാണ്‌.

ക്വിക്ക്‌ കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോമിന്റെ പ്രാരംഭ സേവനം തുടങ്ങിയിട്ടുണ്ട്‌.

X
Top