ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒഎൻഡിസിയുടെ ഭാഗമായി ആമസോൺ

ന്യൂഡൽഹി: പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ കേന്ദ്രസർക്കാർ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ഒഎൻഡിസി) കൂടി ഭാഗമാകുന്നു.

ആമസോണിന്റെ ഡെലിവറി സംവിധാനം, സ്മാർട് കൊമേഴ്സ് സേവനം എന്നിവയാണ് ഒഎൻഡിസിയുമായി സംയോജിപ്പിക്കുന്നത്.

അതേസമയം, ഉൽപന്നങ്ങളുടെ വിൽപന ഒഎൻഡിസിയുമായി ആമസോൺ ബന്ധിപ്പിച്ചിട്ടില്ല. ഇതും വൈകാതെയുണ്ടാകുമെന്നാണ് സൂചന. സ്നാപ്ഡീലും ഒഎൻഡിസിയിൽ ചേർന്നിരുന്നു.

ഫ്ലിപ്കാർട് പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി.

അതായത് ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

X
Top