രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ച് ആമസോണ്‍

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ് ഇന്ത്യയിലെ പിരിച്ചുവിടല് ആരംഭിച്ചുവെന്ന് റിപ്പോര്ട്ട്. ഇ-മെയില് മുഖേനയാണ് ആമസോണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചതെന്നും അഞ്ചുമാസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തുവെന്നുമാണ് റിപ്പോര്ട്ട്.

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന് ഒരുങ്ങുകയാണെന്ന് നേരത്തെ ആമസോണ് പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോണ് ഒഴിവാക്കുമെന്ന് അറിയിച്ചത്. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില് ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല് ബാധിക്കുമെന്നായിരുന്നു വിവരങ്ങള്. ആഗോള തലത്തില് താല്കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരാണുള്ളത്.

കോവിഡ് കാലത്ത് പോലും വന് തോതില് നിയമനങ്ങള് നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പിന്നീട് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചത്.

പിരിച്ചുവിടല് ആളുകള്ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്നും ആമസോണ് സിഇഒ ആന്ഡി ജാസി പറഞ്ഞിരുന്നു.

പിരിച്ചുവിടുന്നവര്ക്ക് പണം, ആരോഗ്യ ഇന്ഷുറന്സ്, മറ്റുജോലികള് തേടാനുള്ള സഹായം എന്നിവയുള്പ്പെടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

സോഷ്യല് മീഡിയയിലൂടെ ജീവനക്കാരും പിരിച്ചുവിടലിനെ സംബന്ധിച്ച വിവരങ്ങള് പങ്കുവെക്കുന്നുണ്ട്. അനുഭവസമ്പന്നരായ ജീവനക്കാരും പുതിയ ജീവനക്കാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

കുറച്ചുദിവസംകൂടി ആമസോണിലെ പിരിച്ചുവിടല് തുടരുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള് സൂചിപ്പിക്കുന്നത്.

X
Top