ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആമസോണ്‍ എഐ ഇനവേഷന്‍ സെന്റര്‍; ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗപ്പെടുത്താം

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷന്‍ സെന്ററില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണ് ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്). ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സൊല്യൂഷനുകള്‍ നിര്‍മ്മിക്കാനും വിന്യസിക്കാനും ഉപഭോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യം.പുതിയ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രക്രിയകള്‍ എന്നിവ വിഭാവനം ചെയ്യാനും രൂപകല്‍പ്പന ചെയ്യാനും, എഡബ്ല്യുഎസ് എഐ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ സഹായിക്കും.

ഇതിനായി കമ്പനിയുടെ മെഷീന്‍ ലേണിംഗ് (എംഎല്‍) വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താം. എല്ലാ സ്ഥാപനങ്ങളേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗപ്പെടുത്താന്‍ സംവിധാനം സഹായിക്കുമെന്ന് എഡബ്യുഎസ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഗ്ലോബല്‍ സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് മാറ്റ് ഗാര്‍മാന്‍ പറഞ്ഞു. ”ഈ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഞങ്ങളുടെ വിദഗ്ധരോടൊപ്പം നിങ്ങള്‍ക്ക് സഹകരിക്കാം.അതിനായി ഫ്‌ലെക്‌സിബിളായ ചെലവുകുറഞ്ഞ സേവനങ്ങളാണ് രൂപകല്‍പന ചെ്തിരിക്കുന്നത്,” ഗാര്‍മാന്‍ പറയുന്നു.

സ്ട്രാറ്റജിസ്റ്റുകള്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റുകള്‍ എന്നിവരടങ്ങുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷന്‍ സെന്റര്‍ ടീം ഉപഭോക്താക്കളുമായി ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കും. ശരിയായ മോഡലുകള്‍ തിരഞ്ഞെടുക്കുന്നതിനും ബിസിനസ് വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കുന്നതിനും സ്ഥാപനങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്താം.

X
Top