ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്കായി ആമസോണ്‍ 15 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കല്‍, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കല്‍, സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍ തുടങ്ങിയ ലക്ഷ്യമിട്ട് ആമസോണ്‍ പ്രകൃതി അധിഷ്ഠിത പദ്ധതികളില്‍ 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും.

യൂറോപ്പില്‍ സമാനമായ ഒന്‍പതു നിക്ഷേപങ്ങള്‍ നടത്തിയതിനു തുടര്‍ച്ചയായാണ് ഈ നീക്കം.

പശ്ചിമ ഘട്ടത്തില്‍ 3 ലക്ഷം ചെടികള്‍ നട്ടു കൊണ്ട് 3 ദശലക്ഷം ഡോളര്‍ നിക്ഷേപത്തോടെ ഇന്ത്യയിലാവും ആദ്യ പദ്ധതി നടപ്പാക്കുക.

കാര്‍ബണ്‍ അനുകൂല നിലയും വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ടാവും ഈ പദ്ധതി. ആമസോണിന്റെ 100 ദശലക്ഷം ഡോളറിന്റെ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടില്‍ നിന്നാവും ഈ പദ്ധതികള്‍ക്കു വേണ്ടിയുള്ള വകയിരുത്തല്‍ നടത്തുക.

പ്രകൃതി സംരക്ഷണവും അനുബന്ധ ലക്ഷ്യങ്ങളും മുന്നില്‍ കണ്ട് 2019-ലാണ് ഈ ഫണ്ട് രൂപവല്‍ക്കരിച്ചത്.

വിപുലമായ വന മേഖലകളും സമ്പന്നമായ കടല്‍ത്തീര പരിസ്ഥിതിയും ഉള്‍പ്പെട്ടതാണ് ഏഷ്യ പസഫിക് മേഖലയെന്ന് ആമസോണിന്റെ ആഗോള സുസ്ഥിരതാ വിഭാഗം വൈസ് പ്രസിഡന്റ് കാര ഹര്‍സ്റ്റ് പറഞ്ഞു.

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസുമായി ചേര്‍ന്നാവും ആമസോണ്‍ ആദ്യ പദ്ധതി നടപ്പാക്കുക.

ഇന്ത്യയിലെ വന്യജീവജാലങ്ങളുടെ 30 ശതമാനവും വസിക്കുന്ന മേഖലയാണ് പശ്ചിമഘട്ടമെന്നതും ഈ പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

X
Top