Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

കേരളത്തിന്റെ ആയുർവേദത്തിലേക്കും ‘കച്ചവടക്കണ്ണുമായി’ അംബാനി

മുംബൈ: എങ്ങനെ ബിസിനസ് വികസിപ്പിക്കാം എന്ന് ഓരോ ദിവസവും ചിന്തിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി.

രാജ്യത്ത് വളർച്ചാ സാധ്യതയുള്ള സെക്ടറുകളിലേക്ക് പടർന്നു പന്തലിക്കാനാണ് റിലയൻസ് സമീപകാലത്തായി ശ്രമിക്കുന്നത്. പരമ്പരാഗതമായി ഓയിൽ ബിസിനസ് ചെയ്തിരുന്ന റിലയൻസ് ഗ്രൂപ്പ് ടെലികോം, റീടെയിൽ, ഫിനാൻസ്, എഫ്.എം.സി.ജി രംഗങ്ങളിലെല്ലാം ചുവടുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം ആയുർവേദത്തിലേക്കും കച്ചവടക്കണ്ണുമായി അംബാനി എത്തുകയാണ്.

പുതിയ ഒരു പ്രീമിയം ബ്രാൻഡ് അവതരിപ്പിച്ചു കൊണ്ടായിരിക്കും ആയുർവേദ മേഖലയിലേക്ക് റിലയൻസ് ഗ്രൂപ്പ് ചുവടു വെക്കുന്നത്. രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള കമ്പനിയാണ് റിലയൻസ് റീടെയിൽ. ഈ കമ്പനിക്ക് കീഴിൽ ആയുർവേദ ബ്യൂട്ടി സെഗ്മെന്റിൽ പുതിയ സ്വകാര്യ ലേബലിലായിരിക്കും ആയുർവേദ ബ്രാൻഡ് ലോഞ്ച് ചെയ്യുന്നത്.

റിലയൻസ് റീടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയ്ക്ക് കീഴിലായിരിക്കും പുതിയ പ്രീമിയം ബ്രാൻഡ് പിറവിയെടുക്കുന്നത്. ആയുർവേദം അടിസ്ഥാനമാക്കിയുള്ള ഒരു നിര ഉല്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുക.

സ്കിൻ കെയർ, ബോഡി കെയർ, ഹെയർ കെയർ, വെൽനെസ് തുടങ്ങിയ പ്രൊഡക്ടുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നൈറ്റ്/ഡേ ക്രീമുകൾ, ബോഡി ലോഷനുകൾ, സോപ്പ്, ഹെയർ ഷാമ്പൂ, കണ്ടീഷണർ തുടങ്ങിയവയെല്ലാം പോർട്ഫോളിയോയിൽ ഉൾപ്പെടും.

പുതിയ ആയുർവേദിക് ബ്യൂട്ടി ബ്രാൻഡിന്റെ പ്രൊഡക്ട് ടെസ്റ്റിങ് റിലയൻസ് പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

റിലയൻസിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാ ഉല്പന്നങ്ങളുടെയും എൻഡ്-ടു-എൻഡ് പ്രൊഡക്ഷൻ ഇൻ ഹൗസ് രീതിയിലായിരിക്കും നടക്കുക. ആയുർവേദ ഉല്പന്നങ്ങൾ ഓൺലൈനായും, ടിറ സ്റ്റോറുകളിലൂടെ ഓഫ് ലൈനായും വില്പന നടത്തും. കൂടാതെ റിലയൻസിന്റെ മറ്റ് സ്റ്റോറുകളിലൂടെയും ഇവ വില്പന നടത്താനും സാധ്യതയുണ്ട്.

റിലയൻസ് റീടെയിൽ – വരുമാന വളർച്ച
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ, വാർഷികാടിസ്ഥാനത്തിൽ റിലയൻസ് റീടെയിലിന്റെ വരുമാനം 8.8% വർധിച്ച് 90,333 കോടി രൂപയിലെത്തി. സമാന കാലയളവിൽ അറ്റാദായം 10% ഉയർന്ന് 3,485 കോടി രൂപയായി മാറി.

കഴിഞ്ഞ ഒരു വർഷത്തിൽ റിലയൻസ് റീടെയിൽ സ്റ്റോറുകളുടെ എണ്ണം 19,102 ആയി ഉയർന്നു. ആകെ 296 മില്യൺ ഉപഭോക്താക്കളാണ് ഈ സ്റ്റോറുകൾ സന്ദർശിച്ചത്. ഈ സ്റ്റോറുകളിലെ വിനിമയങ്ങളുടെ എണ്ണം, വാർഷികാടിസ്ഥാനത്തിൽ ഡിസംബർ പാദത്തിൽ 10.9% വർധിച്ച് 35.5 കോടി രൂപയായി മാറി.

X
Top